Quantcast

റെന്റ്​-എ-കാർ മേഖലയിലെ സ്വദേശിവത്കരണം; തൊഴിൽകാര്യ മന്ത്രാലയം പരിശോധന ശക്തമാക്കി

MediaOne Logo

Jaisy

  • Published:

    6 Jun 2018 4:11 AM GMT

റെന്റ്​-എ-കാർ മേഖലയിലെ സ്വദേശിവത്കരണം;  തൊഴിൽകാര്യ മന്ത്രാലയം പരിശോധന ശക്തമാക്കി
X

റെന്റ്​-എ-കാർ മേഖലയിലെ സ്വദേശിവത്കരണം; തൊഴിൽകാര്യ മന്ത്രാലയം പരിശോധന ശക്തമാക്കി

രാജ്യത്തുടനീളം ഏഴായിരത്തോളം പരിശോധനകളാണ് പൂര്‍ത്തിയായത്

സൗദിയിലെ റെന്റ്​-എ-കാർ മേഖലയിൽ നടപ്പാക്കിയ സ്വദേശിവത്കരണം ഉറപ്പു വരുത്താൻ തൊഴിൽ കാര്യ മന്ത്രാലയം പരിശോധന ശക്തമാക്കി. രാജ്യത്തുടനീളം ഏഴായിരത്തോളം പരിശോധനകളാണ് പൂര്‍ത്തിയായത്. 12 മേഖലകളില്‍ പുതുതായി പ്രഖ്യാപിച്ച സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചു.

സൗദിയിൽ ഇക്കഴിഞ്ഞ റജബ്​ ഒന്നു മുതലാണ്​ സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരമുണ്ടാകാൻ റെന്റ്​ ​എ കാർ മേഖലകളിൽ സ്വദേശിവത്​കരണം നടപ്പിലാക്കാൻ ആരംഭിച്ചത്​. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള റെന്റ്​ ​എ കാർ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളുടെ എണ്ണം 7868 കവിഞ്ഞു. പൊതുഗതാഗത അതോറിറ്റിയും ബന്ധപ്പെട്ട മറ്റ്​ വകുപ്പുകളുമായും സഹകരിച്ച്​ ഒരു മാസത്തിനിടയിലാണ്​ ഇത്രയും പരിശോധനകൾ നടന്നത്​. 7112 സ്ഥാപനങ്ങൾ തീരുമാനം പാലിച്ചതായും 283 എണ്ണം തീരുമാനം ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്​. 473 സ്​ഥാപനങ്ങൾ അടച്ചുപൂട്ടുകയും 265 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്​ നൽകുകയും ചെയ്​തിട്ടുണ്ട്​. അതേ സമയം, അടുത്തിടെ പ്രഖ്യാപിച്ച 12 ഓളം തൊഴിലുകളിലെ സ്വദേശീവത്​കരണ നടപടികൾ സംബന്ധിച്ച കാര്യങ്ങൾ തൊഴിൽ മന്ത്രി ഡോ. അലി അൽഗഫീസിന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്​തു. വിവിധ ഗവണ്‍മെന്റ്​ വകുപ്പുകളിലെ സ്വദേശീവത്​കരണ സമിതി പ്രതിനിധികളുടെ സാന്നിധ്യത്തിൽ റിയാദിലെ തൊഴിൽ മന്ത്രാലയ ആസ്​ഥാനത്തായിരുന്നു യോഗം. സ്വദേശീവൽക്കരണവും തൊഴിൽ പരിശീലന പരിപാടികളും ഊർജ്ജിതമാക്കുന്നതിനുള്ള വിവിധ പരിപാടികൾ യോഗത്തിൽ ചർച്ച ചെയ്​തതായാണ് റിപ്പോർട്ട്.

TAGS :

Next Story