Quantcast

കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഇടപെടൽ ഫലം കണ്ടു

MediaOne Logo

Jaisy

  • Published:

    6 Jun 2018 5:51 AM GMT

കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഇടപെടൽ ഫലം കണ്ടു
X

കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഇടപെടൽ ഫലം കണ്ടു

70 ഇന്ത്യൻ നഴ്​സുമാർക്ക്​ ആരോഗ്യ മന്ത്രാലയത്തിൽ ജോലി ലഭിക്കാൻ വഴിയൊരുങ്ങി

കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഇടപെടൽ ഫലം കണ്ടു. 70 ഇന്ത്യൻ നഴ്​സുമാർക്ക്​ ആരോഗ്യ മന്ത്രാലയത്തിൽ ജോലി ലഭിക്കാൻ വഴിയൊരുങ്ങി. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതിനുശേഷം നിയമനം ലഭിക്കാതിരുന്ന നഴ്സ്മാരിൽ നിന്ന് 70 പേർക്കാണ് ജോലി നൽകാൻ അധികൃതർ തീരുമാനിച്ചത്​.

ഇന്ത്യയിൽ നിന്നുള്ള നഴ്സ് റിക്രൂട്ട്മെന്റ് വിവാദത്തിലായ 2015ൽ റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് കുവൈത്തിൽ എത്തിയിട്ടും ജോലി ലഭിക്കാതെയോ ജോലി ലഭിച്ചിട്ടും ശമ്പളം കിട്ടാതെയോ പ്രതിസന്ധിയിലായത്. നഴ്‌സുമാർ പരാതിയുമായി എംബസിയെ സമീപിച്ചതിനെ തുടർന്ന്​ അംബാസഡർ വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

ഇതിന്റെ തുടർച്ചയായി 2015ൽ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവർ പേര് രജിസ്റ്റർ ചെയ്യണമെന്ന് എംബസി നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം റജിസ്റ്റർ ചെയ്ത 80 നഴ്സുമാരുടെ പട്ടിക ഇന്ത്യൻ എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്​ കൈമാറിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ സഹിതമാണ് പട്ടിക കൈമാറിയത്. ഇവരിൽ 70 പേർക്കാണ് ഇപ്പോൾ ജോലി നൽകാൻ ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്​​ നിർദ്ദേശിച്ചത്.

TAGS :

Next Story