Quantcast

മതസൌഹാര്‍ദ്ദത്തിന്റെ മധുരവുമായി ഷാര്‍ജയില്‍ ഒരു നോമ്പുതുറ

MediaOne Logo

Jaisy

  • Published:

    17 Jun 2018 4:51 AM GMT

മതസൌഹാര്‍ദ്ദത്തിന്റെ മധുരവുമായി ഷാര്‍ജയില്‍ ഒരു നോമ്പുതുറ
X

മതസൌഹാര്‍ദ്ദത്തിന്റെ മധുരവുമായി ഷാര്‍ജയില്‍ ഒരു നോമ്പുതുറ

600 തൊഴിലാളികള്‍ക്ക് പെരുന്നാള്‍ കിറ്റുകളും വിതരണം ചെയ്തു

ഷാര്‍ജയിലെ ക്രിസ്ത്യന്‍ ദേവാലയും റമദാന്‍ വ്രതമനുഷ്ഠിക്കുന്നവര്‍ക്കായി നോമ്പു തുറയൊരുക്കി. 600 തൊഴിലാളികള്‍ക്ക് പെരുന്നാള്‍ കിറ്റുകളും വിതരണം ചെയ്തു.

ഷാര്‍ജയിലെ സെന്റ് മൈക്കിള്‍സ് കാത്തലിക് ചര്‍ച്ച് ആദ്യമായല്ല നോമ്പനുഷ്ഠിക്കുന്ന വിവിധ മതവിശ്വാസികള്‍ക്കായി ഇഫ്താര്‍ വിരുന്നൊരുക്കുന്നത്. യു എ ഇ സായിദ് വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ ഇഫ്താര്‍ ഇന്‍ ദ ഇയര്‍ ഓഫ് സായിദ് എന്ന പേരിലായിരുന്നു നോമ്പുതുറ. പാരിഷ് ഹാളില്‍ സംഘടിപ്പിച്ച വിരുന്നില്‍ ഗവണ്‍മെന്റ് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശൈഖ് മാജിദ് അല്‍ഖാസിമി, ഇന്ത്യന്‍ കോണ്‍സുല്‍ സുമതി വാസുദേവ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ലേബര്‍ക്യാമ്പിലെ 600 ഓളം പേര്‍ക്കാണ് പെരുന്നാള്‍ സമ്മാനങ്ങള്‍ നല്‍കിയത്. ശൈഖ് മാജിദ് അല്‍ഖാസിമി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഷാര്‍ജ ചാരിറ്റി ഡെപ്യൂട്ടി മാനേജര്‍ റാശിദ് സലേഹ് സഈദ് അബ്ദുല്ല, സഈദ് മുഹമ്മദ്, വിവിധ ഇടവക പ്രതിനിധികള്‍, ഫാദര്‍ വര്‍ഗീസ് ചെം പോളി, മായ്സിം പീറ്റര്‍പിന്റെ, വിക്ടര്‍ പ്രകാശ്, യൂസഫ് സമി യൂസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story