Quantcast

യുഎഇയിലെ വിശ്വാസി സമൂഹം ഈദുല്‍ഫിത്വര്‍ ആഘോഷിച്ചു

MediaOne Logo

Jaisy

  • Published:

    18 Jun 2018 4:03 AM GMT

രാവിലെ മുതല്‍ ഈദ്ഗാഹുകളും പള്ളികളും തക്ബീര്‍ മുഖരിതമായി

വ്രതകാലം നല്‍കിയ നന്മയുടെ കരുത്തുമായി യുഎഇയിലെ വിശ്വാസി സമൂഹം ഈദുല്‍ഫിത്വര്‍ ആഘോഷിച്ചു. രാവിലെ മുതല്‍ ഈദ്ഗാഹുകളും പള്ളികളും തക്ബീര്‍ മുഖരിതമായി.

യു എ ഇ ഔഖാഫിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ ഈദ്ഗാഹുകള്‍ക്ക് പുറമെ മലയാളികളുടേതായി രണ്ട് ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചിരുന്നു. ദുബൈ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റ‍ഡി സെന്ററിലെ ഈദ്ഗാഹിന് മൗലവി അബ്ദുസലാം മോങ്ങം നേതൃത്വം നല്‍കി. ദേഹേച്ഛകള്‍ക്ക് മേല്‍ വിശ്വാസി നേടിയ വിജയമാണ് പെരുന്നാളെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഷാര്‍ജയില്‍ നടന്ന മലയാളി ഈദ്ഗാഹിന് ഹുസൈന്‍ സലഫി നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ രാവിലെ തന്നെ ഈദുഗാഹുകളില്‍ എത്തി.

TAGS :

Next Story