Quantcast

ലക്ഷോപലക്ഷം തീര്‍ഥാടകര്‍ക്കൊപ്പം സല്‍മാന്‍ രാജാവ് പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു

MediaOne Logo

Jaisy

  • Published:

    18 Jun 2018 7:06 AM GMT

ലക്ഷോപലക്ഷം തീര്‍ഥാടകര്‍ക്കൊപ്പം സല്‍മാന്‍ രാജാവ് പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു
X

ലക്ഷോപലക്ഷം തീര്‍ഥാടകര്‍ക്കൊപ്പം സല്‍മാന്‍ രാജാവ് പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു

ഈദ് ദിനത്തില്‍ ലബനാന്‍ പ്രധാനമന്ത്രിയായിരുന്നു മുഖ്യാതിഥി

ലക്ഷോപലക്ഷം തീര്‍ഥാടകര്‍ക്കൊപ്പം സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു. ഈദ് ദിനത്തില്‍ ലബനാന്‍ പ്രധാനമന്ത്രിയായിരുന്നു മുഖ്യാതിഥി. ഫലസ്തീനുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്ക് അദ്ദേഹം പെരുന്നാള്‍ ആശംസ നേര്‍ന്നു.

റമദാന്‍ അവസാന പത്ത് മുതല്‍ മക്ക കൊട്ടാരത്തിലാണ് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ്. ഇന്ന് നടന്ന ഈദ് നമസ്കാരത്തില്‍ അദ്ദേഹം ഹറമില്‍ പങ്കെടുത്തു. റമദാനില്‍ തീര്‍ഥാടകര്‍ക്ക് മെച്ചപ്പട്ട സേവനമൊരുക്കാന്‍ സേവനം നല്‍കിയവരെയെല്ലാം അദ്ദേഹം അഭിനന്ദിച്ചു. ലെബനാന്‍ പ്രധാനമന്ത്രി സആദ് ഹരീരിയായിരുന്നു മുഖ്യാതിഥി. തീവ്രവാദ വിരുദ്ധ ഇസ്ലാമിക സേനാ തലവന്‍ ജനറല്‍ റാഹല്‍ ശരീഫ്, വിവിധ രാജകുമാരന്മാര്‍, പണ്ഡിതര്‍, ഉന്നത ഉദ്യോഗസ്ഥര്‍‌ എന്നിവര്‍ക്ക് അദ്ദേഹം കൊട്ടാരത്തില്‍ ഈദ് മധുരം കൈമാറി. ഫലസ്തീന്‍, അഫ്ഗാന്‍, കുവൈത്ത്, യുഎഇ ഉള്‍പ്പെടെ വിവിധ രാഷ്ട്രത്തലവന്മാര്‍ക്കും തിരിച്ചും പെരുന്നാള്‍ ആശംസകള്‍ കൈമാറി. നിറഞ്ഞു കവിഞ്ഞ ഹറമില്‍ നിന്നും ഇന്നത്തോടെ തീര്‍ഥാടകര്‍ മടങ്ങുകയാണ്. അവസാന പത്ത് ദിനങ്ങളിലെ ഇഅ്തിഖാഫിനും അവസാന ദിനത്തിലെ ഖത്ത്മുല്‍ ഖുര്‍ആനിലും പങ്കെടുക്കാന്‍ ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷങ്ങള്‍ ഹറമിലെത്തിയിരുന്നു.

TAGS :

Next Story