സൌദിയില്‍ വനിതകള്‍ക്കായുള്ള വാഹന വിപണി സജീവമായി

സൌദിയില്‍ വനിതകള്‍ക്കായുള്ള വാഹന വിപണി സജീവമായി
ജൂണ്‍ 24ന് വാഹനം റോഡിലിറക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണിവര്‍
സൌദിയില്‍ വാഹനവുമായി റോഡിലിറങ്ങാന്‍ ഒരാഴ്ച ശേഷിക്കെ വനിതകള്‍ക്കായുള്ള വാഹന വിപണി സജീവമായി. ജൂണ്‍ 24ന് വാഹനം റോഡിലിറക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണിവര്‍. പിന്തുണയുമായി രാജ്യത്തെ പുരുഷ സമൂഹവും രംഗത്തുണ്ട്.
വാഹന വിപണി സജീവമാണ് സൌദിയില്‍. മികച്ച ബ്രാന്‍ഡുകളാണ് വനിതകള്‍ തിരയുന്നത്. ജോലി സൌകര്യം ലക്ഷ്യം വെച്ചാണ് പലരും സ്വന്തം വാഹനം വാങ്ങുന്നത്. സുരക്ഷയും ഭദ്രതയുമുള്ള കരുത്തുറ്റ വാഹനങ്ങളാണ് വനിതകള്‍ വാങ്ങുന്നത്. തിരക്കേറെയുള്ള റിയാദില്‍ ഡ്രൈവിങ് അനുവദിക്കാന്‍ അല്‍പ സമയം കാത്തിരിക്കാമായിരുന്നു എന്ന് അഭിപ്രായമുള്ളവരുണ്ട്. ചരിത്ര നീക്കത്തിന് പിന്തുണ നല്‍കുന്നുണ്ട് രാജ്യത്തെ പുരുഷ ജനത. ഒരാഴ്ച ശേഷിക്കെ സര്‍വ സജ്ജമാണ് ട്രാഫിക് വിഭാഗവും.
Adjust Story Font
16

