Quantcast

വർഷങ്ങൾ നീണ്ട അറ്റകുറ്റപ്പണിക്ക്​ ശേഷം മത്ര കോട്ട തുറന്നു

പതിനാറാംനൂറ്റാണ്ടിൽ നിർമിച്ച ഈ കോട്ട ഒമാന്റെ ചരിത്രപ്രധാനമായ കോട്ടകളിലൊന്നാണ്​. സുൽത്താൻ ഖാബൂസ്​ തുറമുഖവും മത്ര സൂഖുമടക്കം പ്രദേശങ്ങളുടെ മനോഹര ദൃശ്യാനുഭവം മത്ര കോട്ടക്ക്​ മുകളിൽ നിന്ന്​ ലഭ്യമാകും.

MediaOne Logo

Web Desk

  • Published:

    27 Jun 2018 2:31 AM GMT

വർഷങ്ങൾ നീണ്ട അറ്റകുറ്റപ്പണിക്ക്​ ശേഷം മത്ര കോട്ട തുറന്നു
X

ഒമാന്റെ സാംസ്കാരിക ടൂറിസം മേഖലയിൽ സുപ്രധാന മുതൽ കൂട്ടാണ് മത്ര കോട്ട. വർഷങ്ങൾ നീണ്ട അറ്റകുറ്റപ്പണിക്ക്​ ശേഷം തുറന്ന മത്ര കോട്ട സന്ദർശകരുടെ പ്രിയ കേന്ദ്രമാകുന്നു.

ഉയർന്ന മലമുകളിൽ സ്ഥിതി ചെയ്യുന്നുവെന്നതാണ്​ ഇതിന്റെ ഏറ്റവും വലിയ ആകർഷണീയത. പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച ഈ കോട്ട ഒമാന്റെ ചരിത്രപ്രധാനമായ കോട്ടകളിലൊന്നാണ്​. രാജ്യത്തിന്റെ ഏറെ തന്ത്രപ്രധാനമായ മേഖലയിലാണ്​ നിർമിച്ചിരിക്കുന്നത്​.

ഇവിടത്തെ ടവറുകളിൽ നിന്ന്​ മസ്കത്തിലെ നീണ്ട കടൽതീരവും കടലും നിരീക്ഷിക്കാനാവും. സുൽത്താൻ ഖാബൂസ്​ തുറമുഖവും മത്ര സൂഖുമടക്കം പ്രദേശങ്ങളുടെ മനോഹര ദൃശ്യാനുഭവം മത്ര കോട്ടക്ക്​ മുകളിൽ നിന്ന്​ ലഭ്യമാകും. ആദ്യഘട്ട നവീകരണം മാത്രമാണ്​ പൂർത്തീകരിച്ചിട്ടുള്ളത്​. രണ്ടാം ഘട്ടത്തിൽ കോട്ടക്ക്​ സമീപപ്രദേശങ്ങളിലും വികസന പദ്ധതികൾ നടപ്പാക്കും.

TAGS :

Next Story