Quantcast

ഗാർഹികത്തൊഴിലാളികളുടെ നിയമനം; യു.എ.ഇ നടപടിക്ക്​ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ

ഗാർഹിക തൊഴിലാളികളുടെ നിയമനം, വേതനം എന്നിവ സംബന്ധിച്ച നാല് പാക്കേജുകളും യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    28 Jun 2018 5:55 AM GMT

ഗാർഹികത്തൊഴിലാളികളുടെ നിയമനം; യു.എ.ഇ നടപടിക്ക്​ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ
X

ഗാർഹികത്തൊഴിലാളികളുടെ നിയമനം സംബന്ധിച്ച്
പുതിയ സേവന വ്യവസ്ഥകൾ പ്രഖ്യാപിച്ച യു.എ.ഇ നടപടിക്ക്
ഇന്ത്യ ഉൾപ്പെടെ വിവിധ ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ . ഗാർഹിക തൊഴിലാളികളുടെ നിയമനം, വേതനം എന്നിവ സംബന്ധിച്ച നാല് പാക്കേജുകളും യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ട്.

മാനവശേഷി, സ്വദേശിവൽകരണ മന്ത്രാലയമാണ്
ഇതു സംബന്ധിച്ച വ്യവസ്ഥകൾ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്
. ഗാർഹിക തൊഴിലാളികളെ തദ്ബീർ സെന്ററുകൾ വഴി റിക്രൂട്ട് ചെയ്ത് കുടുംബങ്ങൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ചെലവു കുറയ്ക്കാമെന്ന നിലപാടാണ് യു.എ.ഇ കൈക്കൊണ്ടിരിക്കുന്നത്.

ക്ലീനർമാർ, ആയമാർ, ശിശു പരിപാലകർ, ഡ്രൈവർമാർ, പൂന്തോട്ടം ജോലിക്കാർ, പാചകക്കാർ, സ്വകാര്യ അധ്യാപകർ തുടങ്ങിയവരുടെ നിയമനം സംബന്ധിച്ച നടപടി ക്രമങ്ങളാണ് യു.എ.ഇ പുറത്തുവിട്ടത്
. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച് നിശ്ചിത ഫീസും നിശ്ചയിച്ചിട്ടുണ്ട്. നാല് പാക്കേജുകളിൽ ഓരോ രാജ്യക്കാർക്കും വ്യത്യസ്ത ഫീസായിരിക്കും ഈടാക്കുക. ആദ്യ പാക്കേജ് പ്രകാരം ഒറ്റത്തവണ റിക്രൂട്ട്മെന്റിന് ഇന്ത്യക്കാർക്ക് 12,000 ദിർഹമാണ് ഫീസ്. വീസ, താമസം, മെഡിക്കൽ പരിശോധന എന്നിവയുടെ നിരക്കുകൾ ഇതിൽ ഉൾപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്
. ആറുമാസത്തേക്കുള്ള താൽക്കാലിക കരാറും പിന്നീട് കുടുംബത്തിന്റെ സ്പോൺസർഷിപ്പും ലഭ്യമാകാൻ സാധിക്കുന്നതാണ്
യു.എ.ഇ പ്രഖ്യാപിച്ച രണ്ടാമത്തെ പാക്കേജ്. ആദ്യ ആറുമാസം മന്ത്രാലയത്തിന്റെ സ്പോൺസർഷിപ്പിലായിരിക്കും.

ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക്
ആറായിരം ദിർഹമായിരിക്കും ട്രാൻസ്ഫർ ഫീസ് . ഇന്ത്യ, നേപ്പാൾ, കെനിയ, ബംഗ്ലദേശ് എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് പ്രതിമാസ വേതനം 2250 ദിർഹം ആറുമാസത്തേക്കു നൽകണം. തദ്ബീറിന്റെ സ്പോൺസർഷിപ്പ് ലഭ്യമാക്കുന്നതാണു മൂന്നാമത്
പാക്കേജ്. നാലാമത്തെ പാക്കേജ് പ്രകാരം നിശ്ചിത സമയത്തേക്ക്
ജീവനക്കാരുടേതാണ്.

TAGS :

Next Story