Quantcast

ബഹ്റൈനില്‍ നിന്നും സൌദിയിലേക്ക് വനിതകളുടെ ഒഴുക്ക് തുടങ്ങി

സൌദി സുഹൃത്തുക്കളെ അഭിനന്ദിക്കാനായി നിരവധി പേരാണ് ബഹ്റൈനില്‍ നിന്നെത്തിയത്

MediaOne Logo

Web Desk

  • Published:

    28 Jun 2018 8:05 AM IST

ബഹ്റൈനില്‍ നിന്നും സൌദിയിലേക്ക് വനിതകളുടെ ഒഴുക്ക് തുടങ്ങി
X

വിലക്ക് നീങ്ങിയതോടെ സൌദിയിലേക്ക് ബഹ്റൈനില്‍ നിന്നും വനിതകളുടെ ഒഴുക്ക് തുടങ്ങി. സൌദി സുഹൃത്തുക്കളെ അഭിനന്ദിക്കാനായി നിരവധി പേരാണ് ബഹ്റൈനില്‍ നിന്നെത്തിയത്. പാലം കടന്നെത്തിയവര്‍ ഇരുരാജ്യങ്ങളുടെയും പതാകയുമായി വഹനമോടിച്ചു.

ഇന്നലെ വരെ ഒരു പാലത്തിന്റ അക്കരെയിക്കരെ ഇരുന്നവരാണ്. കൂട്ടുകാരെ കാണാന്‍ പോലും പുരുഷ ഡ്രൈവറുടെ സഹായം വേണ്ടിയിരുന്നവര്‍. ബഹ്റൈന്‍ കോസ് വേ കടന്ന് സൌദി സുഹൃത്തുക്കളെ കാണാന്‍ എത്തിയതാണ് ഈ പെണ്‍കുട്ടികള്‍.ദമ്മാമിലും അല്‍കോബാറിലും സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് യാത്ര. സുഹൃത്തുക്കളെ കണ്ട സൌദി പെണ്‍കുട്ടികള്‍ക്കും സന്തോഷം.ചരിത്ര നിമിഷത്തെ ആഘോഷമാക്കുകയാണ് വാരാന്ത്യമാകുന്നതോടെ സൌദി വനിതകള്‍.

TAGS :

Next Story