Quantcast

5G കുതിപ്പ് തുടരുന്നു: ഇന്റര്‍നെറ്റ് വേഗത ഖത്തര്‍ ഒന്നാമത്

ഫൈവ് ജി സാങ്കേതികതയുമായി മുന്നേറുന്ന ഖത്തറിലെ ഇന്റര്‍നെറ്റ് വേഗതയോളം ലോകത്തൊരു രാജ്യത്തും മൊബൈല്‍ ഇന്റര്‍നെറ്റിന് വേഗം പോരെന്ന് റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Published:

    13 July 2018 6:16 AM GMT

5G  കുതിപ്പ് തുടരുന്നു: ഇന്റര്‍നെറ്റ് വേഗത ഖത്തര്‍ ഒന്നാമത്
X

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍, ഖത്തര്‍ ലോകത്ത് ഒന്നാമതെന്ന് റിപ്പോര്‍ട്ട്. സ്പീഡ്‌ടെസ്റ്റ് ആഗോളസൂചികയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഖത്തറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗത സെക്കന്റില്‍ 63.22 എംബി യും അപ്‍ലോഡ്‌വേഗത 16.53 എം ബിയുമാണ്.

ഫൈവ് ജി സാങ്കേതികതയുമായി മുന്നേറുന്ന ഖത്തറിലെ ഇന്റര്‍നെറ്റ് വേഗതയോളം ലോകത്തൊരു രാജ്യത്തും മൊബൈല്‍ ഇന്റര്‍നെറ്റിന് വേഗം പോരെന്ന റിപ്പോര്‍ട്ടാണ് സ്പീഡ്‌ടെസ്റ്റ് ആഗോളസൂചിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സെക്കന്‍ഡില്‍ 63.22 എം ബി ഡൗണ്‍ലോഡ് വേഗതയും 16.53 എം ബി അപ്‍ലോഡ് വേഗതയുമാണ് ഇപ്പോള്‍ ഖത്തറില്‍ ലഭ്യമാകുന്നത്. നോർവേ, യുഎഇ, സിംഗപ്പൂര്‍, ഐസ്‍ലന്‍ഡ് രാജ്യങ്ങളാണ് രണ്ടു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍.

ജൂണിലെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഉരീദുവിനു പിന്നാലെ വോഡഫോണ്‍ ഖത്തറും 5G കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ്.

ഈ വര്‍ഷം അവസാനത്തോടെ 5ജി സാങ്കേതികവിദ്യ വോഡഫോണ്‍ ഖത്തരി വിപണിയില്‍ ലഭ്യമാക്കും. 5ജി സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണുകള്‍ ലഭ്യമായാലുടന്‍ സേവനം നല്‍കാന്‍ കഴിയും. 5ജി സാങ്കേതികവിദ്യ പൂര്‍ണ പ്രവര്‍ത്തന ക്ഷമമാവുന്നതോടെ സെക്കന്‍ഡില്‍ 10 ജിഗാബൈറ്റായി ഡാറ്റാ വേഗം വര്‍ധിക്കും.

TAGS :
Next Story