Quantcast

ഹജ്ജ് തീര്‍ഥാടകരുടെ വരവ് ശക്തമായി: ഇതുവരെ എത്തിയത് അരലക്ഷത്തിലേറെ പേര്‍

ഈ മാസം 29 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തുക. ഇവരെ സ്വീകരിക്കാന്‍ ഹജ്ജ് മിഷന്‍ സംവിധാനങ്ങള്‍ മക്കയില്‍ പൂര്‍ണ്ണ സജ്ജമാണ്.

MediaOne Logo

Web Desk

  • Published:

    17 July 2018 6:15 AM GMT

ഹജ്ജ് തീര്‍ഥാടകരുടെ വരവ് ശക്തമായി: ഇതുവരെ എത്തിയത് അരലക്ഷത്തിലേറെ പേര്‍
X

വിവിധ രാജ്യങ്ങളില്‍ നിന്നും സൌദിയിലേക്കുള്ള ഹജ്ജ് തീര്‍ഥാടകരുടെ വരവ് ശക്തമായി. ജിദ്ദ, മദീന വിമാനത്തവാളം വഴി അമ്പതിനായിരത്തിലേറെ ഹാജിമാര്‍ ഇതുവരെയായി പുണ്യഭൂമിയിലെത്തി. മദീനയിലുള്ള ഇന്ത്യന്‍ ഹാജിമാര്‍ സന്ദര്‍ശനം തുടരുകയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങലില്‍ നിന്നുള്ള തീര്‍ഥാടക പ്രവാഹം തുടരുകയാണ് പുണ്യഭൂമിയിലേക്ക്. പതിനായിരത്തോളം പേരാണ് മദീന, ജിദ്ദ വിമാനത്താവളം വഴി പുണ്യഭൂമിയിലെത്തുന്നത്. ജിദ്ദയില്‍ വിമാനമിറങ്ങിയ ഹാജിമാര്‍ മക്കയിലെ താമസസ്ഥലങ്ങളിലെത്തുന്നു. ഇവര്‍ ഉംറ നിര്‍വഹിച്ച് പ്രാര്‍ഥനകളിലാണ്

ഈ മാസം 29 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തുക. ഇവരെ സ്വീകരിക്കാന്‍ ഹജ്ജ് മിഷന്‍ സംവിധാനങ്ങള്‍ മക്കയില്‍ പൂര്‍ണ്ണ സജ്ജമാണ്. മദീനയിലേക്കാണ് ഇപ്പോള്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ എത്തുന്നത്. ദിനം പ്രതി പത്ത് വിമാന സര്‍വീസുകളുണ്ട്. ഇതുവരെയായി അയ്യായിരത്തിലേറെ ഇന്ത്യന്‍ ഹാജിമാര്‍ മദീനയിലെത്തി. ജിദ്ദ ഹജ്ജ് ടെര്‍മിനലിലും മദീന വിമാനത്താവളത്തിലും തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. നൂറിലേറെ വിമാനങ്ങള്‍ ഹാജിമാരുമായി ജിദ്ദ, മദീന സര്‍വ്വീസ് നടത്തുന്നതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലായി ആദ്യ ഘട്ടത്തില്‍ എത്തുന്നത്.

TAGS :

Next Story