Quantcast

യു.എ.ഇ വിസാ നിയമത്തില്‍ പ്രഖ്യാപിച്ച സമഗ്ര പരിഷ്കാരങ്ങള്‍ ഉടൻ നടപ്പാക്കും

വൈദഗ്ധ്യമുള്ളവർക്ക്​ ദീർഘകാല വിസ അനുവദിക്കുന്നതുൾപ്പെടെയുള്ള പരിഷ്കരണ നടപടികൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

MediaOne Logo

Web Desk

  • Published:

    22 July 2018 12:24 PM IST

യു.എ.ഇ വിസാ നിയമത്തില്‍ പ്രഖ്യാപിച്ച സമഗ്ര പരിഷ്കാരങ്ങള്‍ ഉടൻ നടപ്പാക്കും
X

യു.എ.ഇ വിസാ നിയമത്തില്‍ പ്രഖ്യാപിച്ച സമഗ്ര പരിഷ്കാരങ്ങള്‍ ഉടൻ നടപ്പാക്കുമെന്ന് യു.എ.ഇ. വൈദഗ്ധ്യമുള്ളവർക്ക് ദീർഘകാല വിസ അനുവദിക്കുന്നതുൾപ്പെടെയുള്ള പരിഷ്കരണ നടപടികൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി സിറ്റിസൺഷിപ്പ് അ ധികൃതരാണ് യോഗം ചേർന്ന് നടപടിക്രമങൾ വിലയിരുത്തിയത്. മെയ്
, ജൂൺ മാസങ്ങളിലായി യു.എ.ഇ മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളുടെ പ്രയോഗവത്കരണം ഉടൻ ഉണ്ടാകുമെന്ന്
അതോറിറ്റി അധികൃതർ വെളിപ്പെടുത്തി. തൊഴിലെടുക്കുന്ന പ്രവാസികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും നിരവധി ഇളവുകള്‍ നല്‍കുന്നതാണ് പുതിയ മാറ്റം.

തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള അവസരം തുടങ്ങിയ ആനുകൂല്യങ്ങളൾ നേരത്തെ യു.എ.ഇ മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂര്‍ നേരത്തേ ട്രാന്‍സിറ്റ് വിസ സൗജന്യമാക്കാനും യു.എ.ഇ തീരുമാനിച്ചിരുന്നു. വിദഗ്ധരായവർക്ക് ദീർഘകാല വിസക്കു പുറമെ ഫ്രീസോണിനു പുറത്തും നൂറു ശതമാനം സ്വതന്ത്ര ഉടമാസ്
ഥാവകാശം നൽകാനുള്ള സുപ്രധാന തീരുമാനവും യു.എ.ഇ സമ്പദ്
ഘടനക്ക് കൂടുതൽ കരുത്തു പകരും എന്നാണ് വിലയിരുത്തൽ.

TAGS :

Next Story