വെള്ളിയാഴ്ചയും മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ദുബൈ അൽ ബറാഹ ആശുപത്രിയിൽ സംവിധാനം
വാരാന്ത്യ അവധി ദിവസവും ഡെത്ത് സർട്ടിഫിക്കറ്റ് അനുവദിക്കാൻ അൽ ബറാഹ ആശുപത്രി അധികൃതർ കൈക്കൊണ്ട തീരുമാനം ദുബൈയിൽ നിന്ന് നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നത് എളുപ്പമാക്കും

വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചയും മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ദുബൈ അൽ ബറാഹ ആശുപത്രിയിൽ സംവിധാനം. സാമൂഹിക, സന്നദ്ധ പ്രവർത്തകരുടെ ആവശ്യം മുൻനിർത്തിയാണ് നടപടി.
വാരാന്ത്യ അവധി ദിവസവും ഡെത്ത് സർട്ടിഫിക്കറ്റ് അനുവദിക്കാൻ അൽ ബറാഹ ആശുപത്രി അധികൃതർ കൈക്കൊണ്ട തീരുമാനം ദുബൈയിൽ നിന്ന് നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നത് എളുപ്പമാക്കും. തീരുമാനം എല്ലാ നിലക്കും ഗുണം ചെയ്യുമെന്ന് സാമൂഹിക പ്രവർത്തകനായ നാസർ നന്ദി പറഞ്ഞു. അതേ സമയം അബൂദബിയിൽ നിന്ന് നാട്ടിലേക്ക് അയച്ച മൃതദേഹം മാറിപ്പോയ സംഭവം മുൻനിർത്തി നയതന്ത്ര കേന്ദ്രങ്ങളുടെ സജീവ ഇടപെടൽ ഉണ്ടാകണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സൗദിയിൽ നിന്ന് വ്യത്യസ്തമായി മരണപ്പെടുന്നവരുടെ മൃതദേഹം ഏറ്റവും പെട്ടെന്നു തന്നെ നാട്ടിലേക്ക് അയക്കുന്നതിൽ യു.എ.ഇ അധികൃതർ കൈക്കൊള്ളുന്ന ഉദാര നിലപാടിനെ എല്ലാ സാമൂഹിക പ്രവർത്തകരും നന്ദിയോടെയാണ് നോക്കി കാണുന്നത്.
Adjust Story Font
16

