സൌദിയില്‍ പൊടിക്കാറ്റും മഴയും തുടരുന്നു
ഇന്നലെ രാത്രിയും ഇന്ന് പകലും വിവിധ പ്രവിശ്യകളില്‍ മഴ പെയ്തു. റിയാദടക്കമുള്ള കനത്ത ചൂടുള്ള പ്രവിശ്യകളില്‍ രാത്രിയിലും പൊടിക്കാറ്റുണ്ട്.

സൌദിയുടെ വിവിധ പ്രവിശ്യകളില്‍ പൊടിക്കാറ്റും മഴയും തുടരുന്നു. റിയാദില്‍ കൊടും ചൂടിനിടയിലെത്തിയ പൊടിക്കാറ്റ് രാത്രിയിലും തുടരുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴയും പെയ്യുന്നുണ്ട്.
ഇന്ന് രാവിലെ ആരംഭിച്ച പൊടിക്കാറ്റ് ശക്തമായി തുടരുകയാണ് റിയാദില്‍. രാവിലെ തുടങ്ങിയ മഴ രാത്രിയിലും തുടരുകയാണ്. ഇന്നലെ രാത്രിയും ഇന്ന് പകലും വിവിധ പ്രവിശ്യകളില്‍ മഴ പെയ്തു. റിയാദടക്കമുള്ള കനത്ത ചൂടുള്ള പ്രവിശ്യകളില്‍ രാത്രിയിലും പൊടിക്കാറ്റുണ്ട്. കിഴക്കന്‍ പ്രവിശ്യയിലേക്കുള്ള വഴിയിലും പൊടിക്കാറ്റ് ശക്തമാണ്. രാത്രിയിലും പൊടിക്കാറ്റ് തുടരുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട് . കാലാവസ്ഥ മാറിമറിയുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദരുടെയും മുന്നറിയിപ്പുണ്ട്. അസീര്‍, ജിസാന്‍, മക്ക, മദീന,റിയാദ് അടക്കമുള്ള പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകും. റിയാദ് അടക്കമുള്ള വരണ്ട മേഖലകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശക്തമാണ് ഇത്തവണ പൊടിക്കാറ്റ്.
Adjust Story Font
16

