Quantcast

വരുമാന വൈവിധ്യവത്ക്കരണത്തിനായി കുവൈത്ത് നടപ്പാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നു

ണ്ണയിതര വരുമാനത്തിൽ 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം 21.7 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    31 July 2018 9:04 AM IST

വരുമാന വൈവിധ്യവത്ക്കരണത്തിനായി കുവൈത്ത് നടപ്പാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നു
X

വരുമാന വൈവിധ്യവത്ക്കരണത്തിനായി കുവൈത്ത് നടപ്പാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നതായി വിലയിരുത്തൽ . എണ്ണയിതര വരുമാനത്തിൽ 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം 21.7 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത് . കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച ക്ലോസിങ് അക്കൗണ്ട് റിപ്പോർട്ടിലാണ് എണ്ണയിതര വരുമാനത്തിൽ മുൻവർഷത്തെക്കാൾ വർദ്ധനയുള്ളതായി പറയുന്നത് .

2018 മാർച്ച 31 നു അവസാനിച്ച സാമ്പത്തിക വർഷത്തിൽ മൊത്തം 1.7 ശതകോടി ദീനാർ ആണ് എണ്ണയിതര വരുമാനം. എണ്ണ വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 22.2 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട് .14.3 ശതകോടി ദീനാറാണ് മൊത്തം എണ്ണ വരുമാനം. ഒപെക് ഉൽപാദനം വെട്ടിക്കുറച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലവർദ്ധനയാണ് എണ്ണ വരുമാനം കൂട്ടാൻ ഇടയാക്കിയത്. ബാരലിന് 45 ദീനാർ വില കണക്കാക്കിയാണ് ബജറ്റ് തയാറാക്കിയതെങ്കിലും ശരാശരി 54 ദീനാർ വില ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 16.0 ശതകോടി ദീനാർ ആകെ വരുമാനം ഉണ്ടായപ്പോൾ 19.2 ശതകോടി ദീനാർ ആണ് ചെലവായത് .

ഭാവി തലമുറക്ക് വേണ്ടിയുള്ള കരുതൽ ഫണ്ടിലേക്ക് 10 ശതമാനം മാറ്റിവെച്ചതുൾപ്പെടെ 4.8 ശതകോടി ദീനാറാണ് മൊത്തം കമ്മി . 2016-17 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ചു 18.1 ശതമാനം കുറവാണ് കഴിഞ്ഞ വർഷം കമ്മി രേഖപ്പെടുത്തിയത്. എണ്ണ, എണ്ണയിതര വരുമാനം വർധിച്ചതാണ് കമ്മി കുറയാൻ കാരണം . 1.6 ശതകോടി ദീനാറാണ് ഭാവി തലമുറക്ക് വേണ്ടി നിക്ഷേപിച്ചത്. കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. കരുതൽ നിധിയിൽ നിന്നുള്ള വരുമാനം ഉൾപ്പെടുത്താതെയാണ് ഓരോ വർഷവും ബജറ്റ് തയ്യാറാക്കുന്നത് .

TAGS :

Next Story