Quantcast

ജനറിക് മരുന്നുകള്‍ കാര്യക്ഷമതയോടെ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി അബൂദബി ആരോഗ്യ വകുപ്പ് 

സെപ്തംബർ ഒന്ന് മുതൽ ജനറിക് മരുന്നുകളും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുൾപ്പെടുത്തും

MediaOne Logo

Web Desk

  • Published:

    5 Aug 2018 2:06 AM GMT

ജനറിക് മരുന്നുകള്‍ കാര്യക്ഷമതയോടെ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി അബൂദബി ആരോഗ്യ വകുപ്പ് 
X

ബ്രാൻഡഡ് മരുന്നുകളുടെ സുരക്ഷയോടും കാര്യക്ഷമതയോടും ജനറിക് മരുന്നുകളും വിതരണം ചെയ്യാനുള്ള പദ്ധതിയുമായി അബൂദബി ആരോഗ്യ വകുപ്പ്. സെപ്തംബർ ഒന്ന് മുതൽ ജനറിക് മരുന്നുകളും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുൾപ്പെടുത്തും.

ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ ഔഷധം ലഭ്യമാകുമെന്നതാണ് ഇതിന്റെ ഗുണം. കൂടാതെ രാജ്യത്തെയും ജി.സി.സി മേഖലയിലെയും ഔഷധ നിർമാണ മേഖലയുടെ വളർച്ചക്കും ഉപകരിക്കും. ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, ഫാർമസികൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവർക്ക് ഇതു സംബന്ധിച്ച സർക്കുലർ ജൂലൈ 23ന് അയച്ചുകൊടുത്തിട്ടുണ്ട്. ഔഷധ വിതരണത്തിൽ ജനറിക് മരുന്നുകൾക്ക് പ്രാമുഖ്യം നൽകാനാണ് ഫാർമസികൾക്കുള്ള നിർദ്ദേശം. പുതിയ നിർദേശം ഫലപ്രദമായി നടപ്പാക്കുന്നതിന് വിപണിയിൽ ലഭ്യമായ മരുന്നുകളുടെ വിലകൾ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്തിട്ടുണ്ട്.

ഏറെ നാളായി എമിറേറ്റിലെ ഡോക്ടർമാർക്ക് ഔഷധ ചേരുവകളുടെ പേരിലാണ് ഔഷധക്കുറിപ്പ് എഴുതാൻ അനുവാദമുള്ളത്. ഒരു പ്രത്യേക ബ്രാൻഡ് ഔഷധത്തെ മാത്രം ഡോക്ടർമാർ പ്രോത്സാഹിപ്പിക്കുന്നത് തടയുന്നതും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ നടപടിയാണിത്.

TAGS :

Next Story