Quantcast

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേകം കൈകാര്യം ചെയ്യേണ്ടതായ ലഗേജുകൾക്ക് ഫീസ് ഈടാക്കി തുടങ്ങി

ഇക്കഴിഞ്ഞ ആഗസ്ത് ഒന്നു മുതലാണ് ചെക്ക് ഇൻ ചെയ്യുന്ന ലഗേജുകൾക്ക് പുതിയ ഫീസ് നിലവിൽ വന്നത്

MediaOne Logo

Web Desk

  • Published:

    4 Aug 2018 7:47 AM IST

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേകം കൈകാര്യം ചെയ്യേണ്ടതായ ലഗേജുകൾക്ക് ഫീസ് ഈടാക്കി തുടങ്ങി
X

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രത്യേകം കൈകാര്യം ചെയ്യേണ്ടതായ ലഗേജുകൾക്ക് ഫീസ് ഈടാക്കി തുടങ്ങി. ഇക്കഴിഞ്ഞ ആഗസ്ത് ഒന്നു മുതലാണ് ചെക്ക് ഇൻ ചെയ്യുന്ന ലഗേജുകൾക്ക് പുതിയ ഫീസ് നിലവിൽ വന്നത്.

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനൊപ്പം സലാല, സുഹാർ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്കും പുതിയ ലഗേജ് നിയമം ബാധകമാണ്. കൺവെയർ ബെൽറ്റുകൾ മുഖേന കൈകാര്യം ചെയ്യാൻ കഴിയാത്തവയാണ് പ്രത്യേക വിഭാഗത്തിൽ പെടുന്നത്. ഇവ ജീവനക്കാരെ ഉപയോഗിച്ചാണ് കൈകാര്യം ചെയ്യുക. അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള വലുപ്പത്തിലും ഭാരത്തിലും കൂടുതലോ കുറവോ ഉള്ളവക്ക് ഒപ്പം ക്രമരഹിതമായ രൂപത്തിലുള്ളവയും ഇനി പ്രത്യേക ഫീസ് നൽകി കൊണ്ടുപോകാവുന്നതാണ്. ലഗേജിന്റെ വലുപ്പം അധികമാവുകയും ഭാരം ഏഴ് കിലോയിൽ കുറവ് ആണെങ്കിലും ഇനി പ്രത്യേകം പണം നൽകണം. ഇതോടൊപ്പം 43 ഇഞ്ചിന് മുകളിൽ സ്ക്രീൻ വലുപ്പമുള്ള ടെലിവിഷനുകൾ, ഫ്ലാറ്റ് പാനൽ ഡിസ്പ്ലേകൾ എന്നിവ കൊണ്ടുപോകുന്നതിനും അധിക ഫീസ് നൽകണം. സ്ട്രോളറുകൾ, വീൽ ചെയറുകൾ, ഗോൾഫ് ബാഗുകൾ എന്നിവക്ക് പുറമെ വിമാനത്താവള കമ്പനികൾ സൗജന്യമായി നൽകുന്ന പ്രത്യേക ലഗേജുകളെയും പുതിയ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ക്രമരഹിതമായ രീതിയിൽ പാക്ക് ചെയ്ത ലഗേജുകൾ കൊണ്ടുപോകുന്നത് കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ വിലക്കിയിരുന്നു. എന്നാൽ പുതിയ നിയമ പ്രകാരം പ്രത്യേക ഫീസ് നൽകി ഇവ കൊണ്ടുപോകാൻ അനുവദിക്കുമെന്ന് വിമാനത്താവള മാനേജ്മെന്റ് കമ്പനി അറിയിച്ചു.വിമാനത്താവളങ്ങളിലെ ബാഗേജ് സേവനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഒമാൻ വിമാനത്താവള മാനേജ്മെന്റ് കമ്പനി അറിയിച്ചു.

TAGS :

Next Story