Quantcast

പൊതുമാപ്പിന്റെ ആനുകൂല്യം നിലവിൽ രാജ്യത്ത് തുടരുന്നവർക്ക് മാത്രമെന്ന് യുഎഇ

യുഎഇയിലേക്ക് പ്രവേശവിലക്കുള്ളവര്‍ക്ക് വിലക്ക് നീക്കാന്‍ അപേക്ഷ നൽകാനും അവ അംഗീകരിക്കപ്പെട്ടാൽ താമസ തൊഴിൽ സന്ദർശക വിസകൾക്ക് അപേക്ഷിക്കുന്നതിനും സൗകര്യം ലഭിക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    7 Aug 2018 2:02 AM GMT

പൊതുമാപ്പിന്റെ ആനുകൂല്യം നിലവിൽ രാജ്യത്ത് തുടരുന്നവർക്ക് മാത്രമെന്ന് യുഎഇ
X

യു.എ.ഇ സർക്കാർ നടപ്പാക്കി വരുന്ന പൊതുമാപ്പിന്റെ ആനുകൂല്യം നിലവിൽ രാജ്യത്ത് തുടരുന്നവർക്ക് മാത്രമെന്ന് അധികൃതർ. താമസ നിയമം ലംഘിച്ച ശേഷം യു.എ.ഇയിൽ നിന്ന് പോയവർ, പ്രവേശ വിലക്ക് ഏർപ്പെടുത്തി പറഞ്ഞയച്ചവർ എന്നിവർക്ക് ഇപ്പോൾ നടന്നു വരുന്ന പൊതുമാപ്പിന്റെ സൗകര്യം ലഭിക്കില്ലെന്നാണ് വിവരം.

യു.എ.ഇയിലേക്ക് പ്രവേശ വിലക്കുള്ള ആളുകൾക്ക് വിലക്ക് നീക്കുന്നതിന് അവരുടെ പ്രതിനിധികൾ മുഖേന അപേക്ഷ നൽകാനും അവ അംഗീകരിക്കപ്പെട്ടാൽ താമസ തൊഴിൽ സന്ദർശക വിസകൾക്ക് അപേക്ഷിക്കുന്നതിനും സൗകര്യം ലഭിക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ രാജ്യത്തു തങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്കു മാത്രമാണ് പൊതുമാപ്പ് ആനുകൂല്യമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ എംബസിയും ഇതു സംബന്ധിച്ച് നേരത്തെ സൂചന നൽകിയിരുന്നു. പൊതുമാപ്പിന്റെ ആദ്യഘട്ടത്തിൽ അതു പ്രാവർത്തികമാവില്ല എന്നു തന്നെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

എന്നാൽ താമസ നിയമം ലംഘിച്ചും വിസ കാലാവധി കഴിഞ്ഞും യു.എ.ഇയിൽ തങ്ങുന്നവർക്ക് അവർ തൊഴിലുടമയിൽ നിന്ന് ഓടിപ്പോയവരാണെങ്കിലും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താം.

അതേ സമയം കേസുകൾ ഉള്ളവരും നിയമനടപടി നേരിടുന്നവരും ട്രാഫിക് നിയമലംഘനത്തിന് പിഴ അടക്കാനുള്ളവരും അവ പൂർത്തിയാക്കി വിടുതൽ നേടിയ ശേഷമേ പൊതുമാപ്പിന് അപേക്ഷിക്കേണ്ടതുള്ളൂ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

TAGS :

Next Story