Quantcast

മക്കയിലെ മശാഇര്‍ മെട്രോയുടെ പ്രവര്‍ത്തന പദ്ധതി തയ്യാറായി

അറഫ, മിന, മുസ്ദലിഫ എന്നീ ഇടങ്ങളിലാണ് ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍. ഇവിടങ്ങളില്‍ മൂന്ന് വീതം സ്‌റ്റേഷനുകള്‍. ഇവയെ ബന്ധിപ്പിക്കുന്ന ട്രെയില്‍ സേവനമാണ് മശാഇര്‍ മെട്രോ.

MediaOne Logo

Web Desk

  • Published:

    10 Aug 2018 3:32 PM GMT

മക്കയിലെ മശാഇര്‍ മെട്രോയുടെ പ്രവര്‍ത്തന പദ്ധതി തയ്യാറായി
X

ഹജ്ജിന് പുണ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന മക്കയിലെ മശാഇര്‍ മെട്രോയുടെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറായി. ഈ വര്‍ഷവും ആയിരം സര്‍വ്വീസുകളാണ് ഹാജിമാര്‍ക്കുണ്ടാവുക. ഇന്ത്യക്കാരുള്‍പ്പെടെ തെരഞ്ഞെടുത്ത മൂന്നര ലക്ഷം പേര്‍ക്ക് മെട്രോ സേവനം ലഭിക്കും.

അറഫ, മിന, മുസ്ദലിഫ എന്നീ ഇടങ്ങളിലാണ് ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍. ഇവിടങ്ങളില്‍ മൂന്ന് വീതം സ്‌റ്റേഷനുകള്‍. ഇവയെ ബന്ധിപ്പിക്കുന്ന ട്രെയില്‍ സേവനമാണ് മശാഇര്‍ മെട്രോ. ആകെ 12 ബോഗികളുള്ള 17 ട്രെയിനുകള്‍. സേവനം ഹജ്ജ് തുടങ്ങുന്ന ദുല്‍ഹജ്ജ് 7 മുതല്‍ 13 വരെ. ഇപ്പോള്‍ പരീക്ഷണ ഓട്ടം.

ആയിരം സര്‍വ്വീസുകളാണ് ഇത്തവണ. ഹജ്ജിന് ആകെ ഇരുപത് ലക്ഷത്തിലേറെ പേര്‍. ഇതില്‍ അഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് ടിക്കറ്റ്. ദൂരത്തിനനുസരിച്ച് തെരഞ്ഞെടുത്ത എണ്‍പതിനായിരം ഇന്ത്യക്കാര്‍ക്കും ടിക്കറ്റുണ്ട്.

ഓരോ ബോഗിയിലും അഞ്ച് വാതിലുകള്‍. അമ്പത് സീറ്റുകള്‍. ബാക്കിയുള്ളവര്‍ക്ക് നിന്ന് സഞ്ചരിക്കാം. ഒരു മണിക്കൂല്‍ കാല്‍നട യാത്ര വേണം അറഫയില്‍ നിന്ന് മിനയിലേക്ക്. ഇവരെ പത്ത് മിനിറ്റിലെത്തിക്കും പുഷ് പുള്‍ സംവിധാനത്തിലോടുന്ന മെട്രോ.

TAGS :

Next Story