സൗദിയില്‍ പുതിയ ലേബര്‍ കോടതികള്‍ സ്ഥാപിക്കുന്നു
ഇത് സംബന്ധിച്ച കാരാറില്‍ നീതിന്യായ മന്ത്രാലയവും തൊഴില്‍ കാര്യ മന്ത്രാലയവും തമ്മിലുള്ള ധാരണാ പത്രത്തില്‍ വകുപ്പ് മന്ത്രിമാര്‍ ഒപ്പുവെച്ചു

സൗദിയില്‍ നീതിന്യായ മന്ത്രാലയത്തിനു കീഴില്‍ പുതിയ ലേബര്‍ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള ധാരണയായി. ഇത് സംബന്ധിച്ച കാരാറില്‍ നീതിന്യായ മന്ത്രാലയവും തൊഴില്‍ കാര്യ മന്ത്രാലയവും തമ്മിലുള്ള ധാരണാ പത്രത്തില്‍ വകുപ്പ് മന്ത്രിമാര്‍ ഒപ്പുവെച്ചു.
നീതിന്യായ മേഖയില്‍ നടപ്പാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. നിലവില്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിനു കീഴില്‍ ലേബര്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ തര്‍ക്ക പരിഹാര സമിതികളാണ് തൊഴില്‍ തര്‍ക്ക കേസുകള്‍ വിചാരണ ചെയ്യുന്നത്. ഇതിനു പകരം തൊഴില്‍ കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതി സ്ഥാപിക്കുന്നതിനാണ് പുതിയ പദ്ധതി. ഇത് സംബന്ധിച്ച കരാറില്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജിനിയര്‍ അഹമദ് അല്‍ റാജിയും നീതിന്യായ മന്ത്രിയും സുപ്രിം ജുഡിഷ്യറി കൗണ്‍സില്‍ പ്രസിഡന്റുമായ ശൈഖ് ഡോ. വലീദ് അല്‍സ്വം ആനിയും ഒപ്പ് വെച്ചു. റിയാദിലെ നീതിന്യായ മന്ത്രാലയ ആസ്ഥാനത്ത് വെച്ചായിരുന്നു ചടങ്ങ്. അടുത്ത വര്‍ഷാദ്യം ലേബര്‍ കോടതികള്‍ പ്രവര്‍ത്തനമാരംഭിക്കും. തുടക്കത്തില്‍ രാജ്യത്തെ ഏഴ് പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലായിരിക്കും കോടതികള്‍ പ്രവര്‍ത്തനമാരംഭിക്കുക.
കടലാസുകളും ഫയലുകളുമില്ലാതെ ഡിജിറ്റ്ല്‍ സംവിധാനത്തിലായിരിക്കും കോടതികള്‍ പ്രവര്‍ത്തിക്കുക. തൊഴില്‍ വാണിജ്യ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് പുതിയ പരിഷ്‌കരണങ്ങള്‍ സഹായിക്കും. നിലവില്‍ എതിര്‍ കക്ഷികള്‍ ഹാജരാകാത്തതു കാരണം തൊഴില്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് വര്‍ഷങ്ങളുടെ കാലതാമസം നേരിടുന്നുണ്ട്. പുതിയ കോടതികള്‍ നിലവില്‍ വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൂടി പരിഹാരമാകുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്.
Adjust Story Font
16

