Quantcast

രൂപ വീണ്ടും ഇടിഞ്ഞു; ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ വര്‍ധന

രൂപയുടെ മൂല്യം താഴ്ന്നതോടെ പല ഗള്‍ഫ് കറന്‍സികളും ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ചു

MediaOne Logo

Web Desk

  • Published:

    15 Aug 2018 5:12 AM GMT

രൂപ വീണ്ടും ഇടിഞ്ഞു; ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ വര്‍ധന
X

തുര്‍ക്കി-അമേരിക്കന്‍ രാഷ്ട്രീയ പ്രശ്നങ്ങളെ തുടര്‍ന്നു രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി, രൂപയുടെ ഇടിവ് തുടര്‍ന്നതോടെ ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തില്‍ വീണ്ടും വര്‍ദ്ധന. രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ വര്‍ധനയുണ്ടാക്കിയത്. ഇന്നലെ രൂപയുടെ മൂല്യം ഡോളറിന് 69 രൂപ 93 പൈസ എന്ന നിലയിലേക്ക് താഴ്ന്നതോടെ പല ഗള്‍ഫ് കറന്‍സികളും ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ചു.

സൌദി റിയാലിന് ഇന്നലെ ലഭിച്ച മൂല്യം പതിനെട്ട് രൂപ 62 പൈസയായിരുന്നെങ്കില്‍ ഇന്ന് അഞ്ച് പൈസ കൂടി പതിനെട്ട് രൂപ 67 പൈസയിലെത്തി. യുഎഇ ദിര്‍ഹമിന് രണ്ട് പൈസ കൂടി പത്തൊന്പത് രൂപ ആറ് പൈസയാണ് ഇന്നത്തെ മൂല്യം

ഖത്തര്‍ റിയാലിന്‍റെ വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ നിലയിലാണ്. മൂന്ന് പൈസ കൂടി പത്തൊന്‍പത് രൂപ 23 പൈസയാണ് ഖത്തരി റിയാലിന് ലഭിച്ചത്.

എന്നാല്‍ ഒമാന്‍ കുവൈത്ത് കറന്‍സികളില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി

നാളെ സ്വാതന്ത്ര്യ ദിനാവധിയായതിനാല്‍ രൂപയുടെ വിനിമയ മൂല്യം അതെ നിലയില്‍ തന്നെ തുടരും. അതിനാല്‍ ഗള്‍ഫ് കറന്‍സികളുടെ മൂല്യവും രണ്ട് ദിവസം കൂടി ഇതെ നിലയില്‍ തുടര്‍ന്നേക്കും

TAGS :

Next Story