തെറ്റായ വിവരങ്ങള്‍ നല്കി മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യുന്നത് കുറ്റകരമാണെന്ന് സൗദി പോസ്റ്റ് അധികൃതര്‍
മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ് സൈറ്റ് വഴി സൗകര്യമൊരുക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് വിവിധ സേവനങ്ങള്‍ നിഷേധിക്കപ്പെടുമെന്നും അതികൃതര്‍ അറിയിച്ചു

സൗദിയില്‍ തെറ്റായ വിവരങ്ങള്‍ നല്കി മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യുന്നത് കുറ്റകരമാണെന്ന് സൗദി പോസ്റ്റ് അധികൃതര്‍ അറിയിച്ചു. മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ് സൈറ്റ് വഴി സൗകര്യമൊരുക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് വിവിധ സേവനങ്ങള്‍ നിഷേധിക്കപ്പെടുമെന്നും അതികൃതര്‍ അറിയിച്ചു.
സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആളുകളും സ്ഥാപനങ്ങളും നാഷണല്‍ അഡ്രസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. ഇത് ലംഘിക്കുന്ന പക്ഷം വിവധ സേവനങ്ങള്‍ നിഷേധിക്കപ്പെടും. ഇതിനെ മറികടക്കാന്‍ ചിലര്‍ രജിസ്ട്രേഷന്‍ സമയത്ത് തെറ്റായ വിവരങ്ങള്‍ നല്കുന്നുണ്ട്. ഇത് കുറ്റകരമാണ്. സൗദി പോസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള വെബ് സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിദേശികള്‍ക്ക് ഇഖാമ നമ്പര്‍ നല്കി രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാം. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചാല്‍ വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധിപ്പിക്കും. തുടര്‍ന്ന് എല്ലാ സേവനങ്ങള്‍ക്കും ഈ മേല്‍ വിലാസമായിരിക്കും ഉപയോഗിക്കുക. രാജ്യത്തെ ഓരോ വ്യക്തിയും താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ വിവരങ്ങള്‍ ഇത് വഴി കണ്ടെത്താനാകും. അതിനാല്‍ മേല്‍വിലാസത്തില്‍ മാറ്റം വരുന്ന മുറക്ക് വെബ് സൈറ്റ് വഴി മാറ്റം വരുത്തണം.
ഈ സംവിധാനത്തില്‍ തെറ്റായ വിരങ്ങള്‍ നല്കുന്നത് കുറ്റകരമാണെന്ന് സൗദി പോസ്റ്റല്‍ ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ മുന്നറിയിപ്പ് നല്‍കി. തെറ്റായ വിവരങ്ങള്‍ നല്കുന്നത് കണ്ടെത്താനും തിരുത്താനും പ്രത്യേക വിഭാഗമുണ്ട്. 90 ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
Adjust Story Font
16

