Quantcast

രൂപയുടെ തകർച്ചയെ തുടർന്ന് ഗൾഫ്​ കറൻസികൾക്ക്​ മികച്ച വിനിമയ മൂല്യം

ചരിത്രത്തിൽ ഇതുവരെ ലഭിക്കാത്ത ഉയർന്ന വിനിമയ മൂല്യമാണ്​ എല്ലാ ഗൾഫ്​ കറൻസികൾക്കും ലഭിക്കുന്നത്​.

MediaOne Logo

Web Desk

  • Published:

    30 Aug 2018 1:57 AM GMT

രൂപയുടെ തകർച്ചയെ തുടർന്ന് ഗൾഫ്​ കറൻസികൾക്ക്​ മികച്ച വിനിമയ മൂല്യം
X

രൂപയുടെ തകർച്ചയെ തുടർന്ന് ഗൾഫ് കറൻസികൾക്ക്
മികച്ച വിനിമയ മൂല്യം. ചരിത്രത്തിൽ ഇതുവരെ ലഭിക്കാത്ത ഉയർന്ന വിനിമയ മൂല്യമാണ് എല്ലാ ഗൾഫ് കറൻസികൾക്കും ലഭിക്കുന്നത്. ഈ പ്രവണത തുടർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ഒരു യുഎഇ ദിര്‍ഹമിന് 19 രൂപ 18 പൈസ എന്ന സർവകാല മൂല്യമാണ്
രേഖപ്പെടുത്തിയത് . ഒറ്റ ദിവസം കൊണ്ട് 13 പൈസയുടെ വർധന ലഭിച്ചതോടെ നാട്ടിലേക്ക് പണം അയക്കാനിരുന്ന പ്രവാസികൾ വലിയ ആഹ്ലാദത്തിലാണ്. ചൊവ്വാഴ്ച ദിര്‍ഹമിന് 19 രൂപ 05 പൈസയായിരുന്നു. ഡോളറിനെരൊയ തകർച്ചയും ഗൾഫ് കറൻസികളുടെ മെച്ചവും രൂപക്ക്
വലിയ തിരിച്ചടിയായി മാറി. വിനിമയ നിരക്കിലെ നേട്ടം പ്രയോജനപ്പെടുത്താനുള്ള പ്രവാസികളുടെ താൽപര്യം പണമിടപാട്
സഥാപനങ്ങളിലെ തിരക്കിലും പ്രകടമാണ്. 52 ദിര്‍ഹം 14 ഫില്‍സ് നല്‍കിയാല്‍ ആയിരം ഇന്ത്യന്‍ രൂപ ലഭിക്കുമെന്നാണ്
സ്ഥിതി.

മറ്റു ഗള്‍ഫ് കറന്‍സികളും രൂപയും തമ്മിലുള്ള വിനിമയത്തിലും സര്‍വകാല നേട്ടമുണ്ട്. ആഗോള വിപണിയില്‍ കുവൈത്ത് ദിനാർ, ബഹ്റൈന്‍ ദിനാർ, ഒമാനി റിയാല്‍, ഖത്തര്‍ റിയാൽ, സൗദി റിയാൽ എന്നിവക്കും റിക്കാർഡ് വിനിമയമൂല്യമാണ് ലഭിച്ചത്. പ്രാദേശിക വിപണിയില്‍ അഞ്ചും ആറും പൈസയുടെ വ്യത്യാസത്തിലാണ് വിപണനം നടക്കുന്നത്.

മാസാവസാനമായതിനാൽ അധിക പേർക്ക് വിനിമയ മൂല്യത്തിന്റെ ഗുണം ലഭിക്കാനിടയില്ല. നിക്ഷേപം ആഗ്രഹിച്ച് പണം അയക്കുന്നവരാണ്
പണമിടപാട് സ്ഥാപനങ്ങളിൽ കൂടുതലായും എത്തുന്നത്
. നിലവിലെ സ്ഥിതി തുടർന്നാൽ രൂപയുടെ മൂല്യം ഇനിയും ഇടിയാനാണ്
സാധ്യത. ഈ മാസം 13 മുതൽ തുടരുന്നതാണ്
രൂപയുടെ തകർച്ച. ഇതു പ്രയോജനപ്പെടുത്തി പ്രവാസി സമൂഹം വൻതോതിലാണ് നാട്ടിലേക്ക് പണം അയക്കുന്നത്.

TAGS :

Next Story