Quantcast

പ്രളയക്കെടുതിയിൽ കേരളത്തിന് ഏറ്റവും കൂടുതല്‍ ആശ്വാസമായത് ഗള്‍ഫ് നാടുകള്‍

എ ബി സി കാർഗോ മുഖേന മാത്രം ഒന്നര ലക്ഷത്തിലേറെ ടൺ ഉൽപന്നങ്ങളാണ്​ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്നത്

MediaOne Logo

Web Desk

  • Published:

    30 Aug 2018 2:51 AM GMT

പ്രളയക്കെടുതിയിൽ കേരളത്തിന് ഏറ്റവും കൂടുതല്‍ ആശ്വാസമായത് ഗള്‍ഫ് നാടുകള്‍
X

പ്രളയക്കെടുതിയിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ഏറ്റവും കൂടുതൽ ആശ്വാസം പകരാൻ കഴിഞ്ഞത് ഗൾഫ് നാടുകളിൽ നിന്നും യുദ്ധകാലാടിസ്ഥാനത്തിൽ വന്നെത്തിയ ഉൽപന്നങ്ങൾ. എ ബി സി കാർഗോ മുഖേന മാത്രം ഒന്നര ലക്ഷത്തിലേറെ ടൺ ഉൽപന്നങ്ങളാണ്
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്നത്.

ദുരിതബാധിതർക്കു വേണ്ടി തികച്ചും സൗജന്യമായാണ്
എ.ബി.സി കാർഗോ ഉൽപന്നങ്ങൾ ശേഖരിച്ച് നാട്ടിലെത്തിച്ചത്
. വിവിധ കൂട്ടായ്മകളും വ്യക്തികളും കൈമാറിയ സാധന സാമഗ്രികൾ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങൾ മുഖേന ഉടനടി നാട്ടിലെത്തിക്കാൻ പ്രത്യേക സംവിധാനം തന്നെ ഒരുക്കാൻ സാധിച്ചതും വിജയമായെന്ന് എ.ബി.സി കാർഗോ മാനേജിങ് ഡയറക്ടർ ഡോക്ടർ ശരീഫ് അബ്ദുൽ ഖാദർ അറിയിച്ചു. സൗജന്യ കാർഗോ എന്ന ആശയത്തിന് എല്ലാ ഭാഗത്തു വലിയ പിന്തുണയായിരുന്നു ലഭിച്ചത്.

യു.എ.ഇയിലും സൗദിയിലും മറ്റും പ്രവാസി കൂട്ടായ്മകൾ വർധിച്ച താൽപര്യത്തോടെയാണ് ഈ സംവിധാനവുമായി സഹകരിച്ചത്
. സമയം നോക്കാതെ ജീവനക്കാർ ചെയ്ത കഠിനാധ്വാനവും നാട്ടിൽ ആയിരങ്ങൾക്ക്തുണയായി. വിവിധ വിമാന കമ്പനികളുമായുള്ള അടുത്ത സഹകരണവും ഉൽപന്നങ്ങൾ ഒട്ടും കാലവിളംബം കൂടാതെ നാട്ടിലെത്തിക്കാൻ സഹായകമായെന്ന് എ.ബി.സി കാർഗോ സാരഥികൾ അറിയിച്ചു. പ്രവാസികൾ സ്വന്തം നിലക്കും സംഘടന മുഖേനയും കൈമാറിയ ഉൽപന്നങ്ങൾ സർക്കാർ സംവിധാനത്തിലൂടെയും സന്നദ്ധ സംഘടനകൾ മുഖേനയുമാണ് ദുരിതബാധിതർക്കിടയിൽ വിതരണം ചെയ്തത്.

TAGS :

Next Story