ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ ഗള്‍ഫിലിരുന്ന് എങ്ങനെ ചെയ്യാം?
പ്രവാസികള്‍ക്ക് ഗള്‍ഫ് നാടുകളിലിരുന്ന് തന്നെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് പുതുതായി പ്രഖ്യാപിച്ച ഇ മൈഗ്രേറ്റ് രജിസ്ട്രേഷന്‍.

പ്രവാസികള്‍ക്ക് ഗള്‍ഫ് നാടുകളിലിരുന്ന് തന്നെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് പുതുതായി പ്രഖ്യാപിച്ച ഇ മൈഗ്രേറ്റ് രജിസ്ട്രേഷന്‍. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന സങ്കീര്‍ണതകളൊന്നും രജിസ്ട്രേഷന്‍ ഘട്ടത്തില്‍ നേരിടുന്നില്ല. രജിസ്ട്രേഷന്‍ ഫോമിലേക്ക് കയറാന്‍ ഒരു ഇന്ത്യന്‍ നമ്പര്‍ നല്‍കണമെന്ന് മാത്രം.


ആദ്യം ഇ മൈഗ്രേറ്റ് ഡോട്ട് ജിഒവി.ഡോട്ട് ഇന്‍ എന്ന അഡ്രസ് അടിച്ച് ഇ മൈഗ്രേറ്റ് സൈറ്റില്‍ കയറുക. താഴെ കാണുന്ന ഇസിഎന്‍ആര്‍ രജിസ്ട്രേഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ ഇന്ത്യന്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്. അവിടെ ഏതെങ്കിലുമൊരു അടുത്ത ബന്ധുവിന്റെ നമ്പര്‍ നല്‍കുക. ഉടന്‍ ആ നമ്പറിലേക്ക് ഒരു ഒടിപി നമ്പര്‍ മെസേജായി വരും. ആ നമ്പര്‍ നല്‍കിക്കഴിഞ്ഞാല്‍ പിന്നെ രജിസ്ട്രേഷന്‍ ഫോം വരും.

നാട്ടിലെ മേല്‍വിലാസം, ഗള്‍ഫ് നാടുകളില്‍ എവിടെയാണോ അവിടുത്തെ മേല്‍വിലാസം, തൊഴില്‍ദാതാവിന്റെ വിവരങ്ങള്‍, പാസ്പോര്‍ട്ട് നമ്പര്‍, സംസ്ഥാനം, ജില്ല ഇത്രയും വിവരങ്ങളാണ് അതില്‍ നല്‍കേണ്ടത്. നമ്മളുമായി ബന്ധപ്പെട്ട രേഖകളൊന്നുതന്നെ അപ്‍ലോഡ് ചെയ്യേണ്ടിവരുന്നില്ല.
ये à¤à¥€ पà¥�ें- ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ എങ്ങനെ?
ആധാര്‍ കാര്‍ഡ് നമ്പര്‍ ചോദിക്കുന്നുണ്ടെങ്കിലും നിര്‍ബന്ധമില്ല. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ ഫോം പി.ഡി.എഫ് ആയി ലഭിക്കും. അത് പ്രിന്‍റ് എടുത്ത് സൂക്ഷിക്കുകയും ചെയ്യാം.
Adjust Story Font
16

