ലെവി സംബന്ധിച്ച് സന്തോഷവാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്ന് സൗദി തൊഴില്‍ മന്ത്രി; പ്രതീക്ഷയോടെ പ്രവാസികള്‍
ഈ വര്‍ഷം ജനുവരി മുതലുള്ള വിദേശ തൊഴിലാളികളുടെ കുടിശ്ശിക ലെവി, മൂന്നാം ഘട്ട മൂല്യവര്‍ധിത നികുതി, വിദേശികളുടെ ആശ്രിതര്‍ക്കുള്ള ലെവി എന്നിവയില്‍ സന്തോഷ വാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്നാണ്...

സൗദി അറേബ്യയിൽ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ലെവി സംബന്ധിച്ച് സന്തോഷവാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്ന് സൌദി തൊഴില്‍ മന്ത്രി. ഇളവുകള്‍ ആവശ്യപ്പെട്ട് രാജാവിന് സമര്‍പ്പിച്ച അപേക്ഷയില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ചെറിയ മാറ്റം പോലും ഗുണകരമാകും എന്നതിനാല്‍ പ്രതീക്ഷയിലാണ് പ്രവാസികള്‍.

സൌദിയില്‍ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ഇരട്ടിക്കുന്ന രീതിയില്‍ ലെവി നിലവിലുണ്ട്. ഇതോടെ പല ചെറുകിട സ്ഥാപനങ്ങള്‍ക്കും താഴിട്ടു. ചിലര്‍ ജീവനക്കാരെ വെട്ടിക്കുറച്ചു. ശരാശരി ശമ്പളമുള്ളവരെല്ലാം കുടുംബത്തെ ലെവി കാരണം മടക്കി അയച്ചു. ഇതിന്റെ പ്രതിഫലനം വിപണിയിലുണ്ടായി. ഇതോടെ ലെവി വിഷയത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് തൊഴില്‍ മന്ത്രാലയത്തെ ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യം രാജാവിനെ അറിയിക്കുമെന്ന് തൊഴില്‍ മന്ത്രി പറഞ്ഞതായും വാര്‍ത്തയുണ്ടായി. ഇതിന് പിന്നാലെയാണ് പ്രതീക്ഷ നല്‍കുന്ന തൊഴില്‍ മന്ത്രിയുടെ വാക്കുകള്‍.

ഈ വര്‍ഷം ജനുവരി മുതലുള്ള വിദേശ തൊഴിലാളികളുടെ കുടിശ്ശിക ലെവി, മൂന്നാം ഘട്ട മൂല്യവര്‍ധിത നികുതി, വിദേശികളുടെ ആശ്രിതര്‍ക്കുള്ള ലെവി എന്നിവയില്‍ സന്തോഷ വാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്നാണ് തൊഴില്‍ മന്ത്രി എഞ്ചിനീയർ അഹമ്മദ് ബിൻ സുലൈമാന്‍ അൽറാജ്ഹി പറഞ്ഞത്. കിഴക്കന്‍ പ്രവിശ്യയില്‍ തൊഴില്‍ കോടതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
ഇത് പ്രകാരം തൊഴിലാളികളുടെ കുടിശ്ശിക ലെവി, മൂന്നാംഘട്ട മൂല്യ വര്‍ധിത നികുതി എന്നിവയിലാകും നിര്‍ണായക തീരുമാനമുണ്ടാവുക എന്നാണ് സൂചന. കാരണം ഇതാണ് വിപണിയെ നേരിട്ട് ബാധിക്കുന്ന പ്രധാന പ്രശ്നം. ഒന്നിച്ചടക്കുന്ന തുക ഘട്ടംഘട്ടമായി അടക്കാനോ മാസാന്തം അടക്കാനോ ഇളവ് വരുത്താനോ ശ്രമം ഉണ്ടാകുമെന്നാണ് സൂചനയെങ്കിലും ഔദ്യോഗിക അറിയിപ്പിന് കാത്തിരിക്കണം.

ये à¤à¥€ पà¥�ें- സൗദിയിലെ ആശ്രിത ലെവി ഒഴിവാക്കിയിട്ടില്ല; പ്രചാരണങ്ങള്‍ വ്യാജം
ये à¤à¥€ पà¥�ें- സൗദിയിലെ പ്രവാസികളുടെ ലെവി ഇരട്ടിയാക്കി; കുറഞ്ഞ ശമ്പളമുള്ള മലയാളികള്‍ ആശങ്കയില്‍
ആശ്രിത ലെവി (കുടുംബത്തിനുള്ള ലെവി)യില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന ചാർജ് മാത്രം നിലനിർത്താനോ അല്ലെങ്കിൽ വർഷം ഒന്നിച്ച് അടക്കുന്നതിന് പകരം പ്രതിമാസം സംഖ്യ അടക്കുന്ന രീതി നടപ്പിലാക്കാനോ ഉള്ള ആവശ്യം മന്ത്രി രാജാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
Adjust Story Font
16

