ഖത്തറുമായുള്ള ഭിന്നത; ജി.സി.സിയുടെ സംയുക്ത സെെനിക പദ്ധതി വെെകും
ഭിന്നത കാരണം ജി.സി.സിയുടെ സംയുക്ത പദ്ധതികള്‍ പലതും അവതാളത്തിലാണ്

ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുക്കാന്‍ സൈനിക സംവിധാനത്തിന് രൂപം നല്‍കാനുള്ള ജി.സി.സി ഉച്ചകോടി തീരുമാനത്തിന്റെ പ്രായോഗിക നടപടികള്‍ നീണ്ടേക്കും. ഖത്തറുമായി ചതുര്‍ രാജ്യങ്ങളുടെ ഭിന്നത തുടരുന്നതാണ് സംയുക്ത നീക്കങ്ങള്‍ക്ക് വിഘാതമാകുന്നത്.

ജി.സി.സി സംയുക്ത സെെനിക സംവിധാനം മുന്നോട്ടു കൊണ്ടു പോകാനാണ് കഴിഞ്ഞ ദിവസം റിയാദില്‍ സമാപിച്ച ഉച്ചകോടിയില്‍ ധാരണയായത്. നേരത്തെ തന്നെ പ്രതീകാത്മക ജി.സി.സി സൈന്യം നിലവിലുണ്ട്. യെമന്‍ യുദ്ധത്തില്‍ സംയുക്ത ജി.സി.സി സൈന്യവും പങ്കുചേരുന്നുണ്ട്. എന്നാല്‍ ഖത്തറുമായുള്ള അകല്‍ച്ച അനിശ്ചിതമായി നീളുമ്പോള്‍ സംയുക്ത സൈന്യത്തെ വിപുലപ്പെടുത്താനുള്ള നീക്കം അത്ര എളുപ്പമാകില്ല. ഭിന്നത കാരണം സംയുക്ത പദ്ധതികള്‍ പലതും അവതാളത്തിലാണ്.
യെമനില്‍ നിന്ന് ഹൂത്തികള്‍ അയക്കുന്ന മിസൈലുകളായിരുന്നു സൗദി സുരക്ഷക്ക് അടുത്തിടെ ഭീഷണി ഉയര്‍ത്തിയിരുന്നത്. ഇറാന്‍ നല്‍കുന്ന മിസൈലുകളാണ് ഹൂത്തികള്‍ പ്രയോഗിക്കുന്നതെന്ന പരാതിയും ഉയര്‍ന്നതാണ്. യെമനില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുമ്പോള്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതിനെ സ്വാഗതം ചെയ്യുകയാണ്. അതേ സമയം ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികളുമായി മുന്നോട്ടു പോകാന്‍ ജി.സി.സി നേതൃത്വത്തിന്റെ തീരുമാനം.
Adjust Story Font
16

