Quantcast

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഇരുപത്തിനാലാം എഡിഷന് തുടക്കമായി

ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ പൊലിമ ഒരിക്കൽ കൂടി ഏറ്റുവാങ്ങുകയാണ് ദുബൈ നഗരം

MediaOne Logo

Web Desk

  • Published:

    27 Dec 2018 12:14 AM IST

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഇരുപത്തിനാലാം എഡിഷന് തുടക്കമായി
X

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഇരുപത്തിനാലാം എഡിഷന് തുടക്കമായി. ഫെബ്രുവരി രണ്ടുവരെ നഗരത്തിന് ഉൽസവഹർഷം പകർന്ന് ഡി.എസ്.എഫ് നീണ്ടുനിൽക്കും. പുതുവർഷാഘോഷം കൂടി മുൻനിർത്തി സന്ദർശകരുടെ വലിയ തോതിലുള്ള ഒഴുക്കും ആരംഭിച്ചിട്ടുണ്ട്.

ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ പൊലിമ ഒരിക്കൽ കൂടി ഏറ്റുവാങ്ങുകയാണ്
ദുബൈ നഗരം. വിപണിയുടെ സജീവത തന്നെയാണ് മേളയിലൂടെ സംഘാടകർ ലക്ഷ്യമിടുന്നതും. അതുകൊണ്ടു തന്നെ വൻതോതിലുള്ള പ്രമോഷൻ പദ്ധതികളും ആരംഭിച്ചു കഴിഞ്ഞു.

ഈ വർഷം 3200 ഔട്ട്‍ലെറ്റുകളിലും മാളുകളിലുമായി 90 ശതമാനത്തോളം ഇളവുകളാണ് നൽകുന്നത്. 12 മണിക്കൂർ വിൽപ്പനയിലൂടെയായിരുന്നു ഫെസ്റ്റിവെലിന്‍റെ തുടക്കം. മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്‍റര്‍ മിർഡിഫ്, സിറ്റി സെന്‍റര്‍ ദെയ്റ, സിറ്റി സെന്‍റര്‍ മേയ്സം, സിറ്റി സെന്‍റര്‍ ബർഷ, സിറ്റി സെന്‍റര്‍ അൽ ഷിൻഡഗാ തുടങ്ങിയ സ്ഥലങ്ങളിലാണ് 12 മണിക്കൂർ സെയിൽ തുടരുന്നത്.

ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് സ്വർണം വാങ്ങുന്നവർക്കായി മികച്ച ഓഫറും ഒരുക്കിയിട്ടുണ്ട്. 300ൽ അധികം ഔട്ട്‍ലെറ്റുകളാണ് കാമ്പയിനിൽ പങ്കെടുക്കുന്നത്. പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി ബുർജ് ഖലീഫയിലെയും മറ്റും പരിപാടികൾ കാണാൻ ലക്ഷങ്ങളാവും ദുബൈയിൽ എത്തുക. സന്ദർശകരെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളിലാണ് ദുബൈ നഗരം.

TAGS :

Next Story