പുതുവര്‍ഷ രാവില്‍ കരിമരുന്ന് പ്രയോഗത്തിലൂടെ റാസല്‍ഖൈമ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോര്‍ഡുകള്‍
റാസല്‍ഖൈമ സര്‍ക്കാരിന്‍റെ സഹകരണത്തോടെ വിനോദസഞ്ചാര കേന്ദ്രമായ മര്‍ജാന്‍ ദ്വീപാണ് റെക്കോര്‍ഡ് കരിമരുന്ന് പ്രയോഗം ഒരുക്കിയത്

റാസല്‍ഖൈമ തീരത്ത് പുതുവര്‍ഷ രാവില്‍ ഒരുക്കിയ കരിമരുന്ന് പ്രയോഗത്തിന് രണ്ട് ലോക റെക്കോര്‍ഡുകള്‍. ഏറ്റവും നീളമേറിയ കരിമരുന്ന് ശൃംഖലക്കും, ഏറ്റവും നീളത്തില്‍ ഒരുക്കിയ വെടിക്കെട്ടിനുമുള്ള ഗിന്നസ് റെക്കോര്‍ഡുകള്‍ റാസല്‍ഖൈമ സ്വന്തമാക്കി.

റാസല്‍ഖൈമ സര്‍ക്കാരിന്‍റെ സഹകരണത്തോടെ വിനോദസഞ്ചാര കേന്ദ്രമായ മര്‍ജാന്‍ ദ്വീപാണ് റെക്കോര്‍ഡ് കരിമരുന്ന് പ്രയോഗം ഒരുക്കിയത്. 13 കീലോമീറ്റര്‍ നീളത്തില്‍ ആകാശത്ത് വര്‍ണമഴയൊരുക്കിയതിന് പുറമെ, നാലര കീലോമീറ്റര്‍ നീളത്തില്‍ ഒരുക്കിയ കരിമരുന്ന് ശൃംഖലയും ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു.
ഒരു രാത്രിയില്‍ രണ്ട് റെക്കോര്‍ഡ് സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് മര്‍ജാന്‍ ദ്വീപ് അധികൃതര്‍. 2014ല്‍ കാലിഫോര്‍ണിയയില്‍ ഒരുക്കിയ കരിമരുന്ന് ശൃംഖലയുടെ റെക്കോര്‍ഡും, റാസല്‍ഖൈമ തന്നെ 11 കിലോമീറ്റര്‍ നീളത്തില്‍ ഒരുക്കിയ വെടിക്കെട്ടിന്റെയും റെക്കോര്‍ഡാണ് പുതുവര്‍ഷത്തില്‍ പഴങ്കഥയായത്.
Adjust Story Font
16

