കണ്ണൂര്‍ വിമാനത്താവളത്തിന് അനുവദിച്ച നികുതിയിളവ് കോഴിക്കോടിനും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം
കോഴിക്കോട് വിമാനത്തവളവുമായി ബന്ധപ്പെട്ട് എം.കെ രാഘവന്‍ എം.പി സ്വീകരിച്ച നടപടികളെ ഫോറം പ്രശംസിച്ചു.

കണ്ണൂര്‍ എയര്‍പോര്‍ട്ടിനനുവദിച്ച നികുതിയിളവ് കോഴിക്കോടിനും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ദമ്മാമിലെ കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. സംഗമത്തില്‍ ഫോറം രക്ഷാധികാരിയായി എം.കെ രാഘവന്‍ എംപിയെ യോഗം തെരഞ്ഞെടുത്തു.
കോഴിക്കോട് വിമാനത്തവളവുമായി ബന്ധപ്പെട്ട് എം.കെ രാഘവന്‍ എം.പി സ്വീകരിച്ച നടപടികളെ ഫോറം പ്രശംസിച്ചു. കണ്ണൂര്‍ എയര്‍പോര്‍ട്ടിനനുവദിച്ച നികുതിയിളവ് കോഴിക്കോടിനും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഫോറം എം.പിയോട് അഭ്യര്‍ത്ഥിച്ചു. യൂസേഴ്‌സ് ഫോറം രക്ഷാധികാരിയായി എം.കെ രാഘവനെ തെരഞ്ഞെടുത്തു.
വിമാനത്താവള വികസനത്തിനാവശ്യമായ ഭൂമി ലഭ്യമാക്കണം, അല്ലെങ്കില്‍ ഭാവിയില്‍ എയര്‍പോര്‍ട്ട് തന്നെ നഷ്ടപ്പെടുന്ന സ്ഥിതി സംജാതമാവുമെന്ന് മറുപടി പ്രസംഗത്തില്‍ എം.കെ രാഘവന്‍ എം.പി പറഞ്ഞു. ടി.പി.എം ഫസല്‍, ആലികുട്ടി ഒളവട്ടൂര്‍, സി. അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. വിമാനതാവള വിഷയത്തില്‍ നടപടി ആവശ്യപെട്ട് വിവിധ കൂട്ടായ്മകള്‍ എം.പിക്ക് നിവേദനം നല്‍കി.
Adjust Story Font
16

