ഇന്ത്യ - പാക് പ്രശ്ന പരിഹാരത്തിന് സൗദി ഇടപെടുന്നു
ചര്‍ച്ചകള്‍ക്കായി സൗദി വിദേശകാര്യ മന്ത്രി പാകിസ്താനിലേക്ക് പോകും.

ഇന്ത്യ - പാക് പ്രശ്നപരിഹാരത്തിന് മധ്യസ്ഥ നീക്കവുമായി സൗദി അറേബ്യ. ചര്‍ച്ചകള്‍ക്കായി സൗദി വിദേശകാര്യ മന്ത്രി ഉടന്‍ പാകിസ്താനിലേക്ക് പോകും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിര്‍ദേശപ്രകാരമാണ് യാത്ര. നാളെ അബുദബിയില്‍ വെച്ച് സുഷമ സ്വരാജുമായും സൗദി വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തും.
ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ശുഭകരമാണ് എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രിയുടെ യാത്ര. നാളെ നടക്കുന്ന ഒ.ഐ.സി മന്ത്രിതല സമ്മേളനത്തിന്റെ മുന്നോടി എന്ന നിലക്കാണ് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ തിരക്കിട്ട് സന്ദർശനം നടത്തുന്നത്. എന്നാല്‍ പാകിസ്താനും ഇന്ത്യക്കുമിടയില്‍ മഞ്ഞുരുക്കത്തിന് വഴി തുറക്കാന്‍ സൗദി വിദേശകാര്യ മന്ത്രിയുടെ യാത്ര വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒ.ഐ.സി സമ്മേളനത്തിനെത്തുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ആദില്‍ അല്‍ ജുബൈര്‍ നാളെ അബൂദബിയില്‍ വെച്ച് ചര്‍ച്ച നടത്തും. എന്നാല്‍ സമ്മേളനത്തിനിടെ ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാര്‍ അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്യില്ലെന്നാണ് സൂചന. പാക് വിദേശകാര്യ മന്ത്രിയെ അബുദാബി സമ്മേളനത്തിൽ പങ്കെടുപ്പിക്കാനും സാധിക്കുമെങ്കിൽ ഇരുപക്ഷത്തേയും ചർച്ചയിലേക്ക് കൊണ്ടുവരാനുമാണ് ഒ.ഐ.സി നീക്കം.
ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച പാക് നിലപാടിനെ ഒ.ഐ.സി ഇന്നലെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ച നടപടി പിന്‍വലിക്കണമെന്ന പാക് ആവശ്യം ഒ.ഐ.സി തള്ളി.
ये à¤à¥€ पà¥�ें- മസ്ഹൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്ന് യു.എന്‍ സുരക്ഷാ സമിതിയില്‍ അമേരിക്കയും ബ്രിട്ടനും
ये à¤à¥€ पà¥�ें- ഇന്ത്യ-പാക് പ്രശ്നം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ട്രംപ്
Adjust Story Font
16

