Quantcast

പ്രവാസികളിലെ ഹൃദയാഘാതം: വില്ലന്‍ ജീവിതശൈലിയും ഭക്ഷണവും

ജോലിക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവിടുന്നതും ആരോഗ്യത്തിന് വെല്ലുവിളിയാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

MediaOne Logo
പ്രവാസികളിലെ ഹൃദയാഘാതം: വില്ലന്‍ ജീവിതശൈലിയും ഭക്ഷണവും
X

ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവും വ്യായാമത്തിന്റെ കുറവുമാണ് പ്രവാസികളില്‍ ഹൃദയാഘാതത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. ജോലിക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവിടുന്നതും ആരോഗ്യത്തിന് വെല്ലുവിളിയാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

മോശം ഭക്ഷണരീതിയില്‍ നിന്ന് ഉടലെടുക്കുന്ന അമിതവണ്ണം, കൊളസ്ട്രോള്‍, അമിത രക്തസമ്മര്‍ദം, വ്യായാമം ഇല്ലാത്ത ജീവിതശൈലി, പുകവലി, അമിത മദ്യപാനം ഇവയാണ് ഹൃദയാരോഗ്യത്തിന്റെ പ്രധാന വില്ലന്‍മാര്‍. വ്യായാമത്തിന് വിനിയോഗിക്കേണ്ട സമയം കൂടി സോഷ്യല്‍ മീഡിയക്ക് മുന്നില്‍ പ്രവാസികളെ തളച്ചിടുന്നത് പുതിയ വെല്ലുവിളിയാണ്.

രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ഹൃദയാഘാതത്തിന് വഴിവെക്കും മുന്‍പേ ഭക്ഷണത്തിലും ജീവിതശൈലിയിലിലും മാറ്റം കൊണ്ടുവരികയാണ് ആരോഗ്യത്തിന് ഏറ്റവും ഗുണകരമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

TAGS :

Next Story