Quantcast

ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂനിവേഴ്സിറ്റി അബൂദബിയിൽ 

മുഹമ്മദ് ബിൻ സായിദ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്‌സിറ്റി എന്ന പേരിലാണ് പുതിയ സർവകലാശാല.

MediaOne Logo

Web Desk 12

  • Published:

    18 Oct 2019 12:03 AM IST

ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂനിവേഴ്സിറ്റി അബൂദബിയിൽ 
X

ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂനിവേഴ്സിറ്റി അബൂദബിയിൽ സ്ഥാപിക്കുന്നു. മുഹമ്മദ് ബിൻ സായിദ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്‌സിറ്റി എന്ന പേരിലാണ് പുതിയ സർവകലാശാല.

മസ്ദാർ സിറ്റിയിലെ യൂണിവേഴ്‌സിറ്റി കാമ്പസിൽ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലോകത്തെ ആദ്യ നിര്‍മിതബുദ്ധി സര്‍വകലാശാല അബൂദബി പ്രഖ്യാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, കമ്പ്യൂട്ടർ വിഷൻ, നാച്ചറൽ ലാംഗ്വേജ് പ്രോസസിങ് എന്നീ മേഖലകളില്‍ ബിരുദാനന്തരു കോഴ്സുകളും പി.എച്ച്.ഡിയും സർവകലാശാല നല്‍കും.

അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേരിലാണ് സർവകലാശാല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമയുടെ അധ്യക്ഷതയിൽ ഒരു ഉപദേശക സമിതി സര്‍വകാലശാലക്കുണ്ടാകും. ബോർഡ് ഓഫ് ട്രസ്റ്റികൾ പിന്തുണയ്ക്കും. നൂതന ശാസ്ത്ര സഹമന്ത്രി സാറാ ബിന്ത് യൂസഫ് അൽ അമിരി, ഉന്നത വിദ്യാഭ്യാസ നൈപുണ്യ മന്ത്രി ഡോ.അഹ്മദ് ബിൻ അബ്ദുല്ല ഹുമൈദ് ബെൽഹോൾ അൽ ഫലാസി, ധനകാര്യ വകുപ്പ് ചെയർമാൻ ജാസിം അൽ സാബി, ചീഫ് മെഷീൻ ഇന്റലിജൻസ് സയന്റിസ്റ്റ് ഡോ. വാൻ ലി മിൻ സര്‍വകലാശാല ബോര്‍ഡിലുണ്ടാകും.

TAGS :

Next Story