Quantcast

കോവിഡ് 19; സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ യാത്രക്കാർ നെട്ടോട്ടമോടുന്നു

കൂടുതൽ യാത്രക്കാരെ കൊണ്ടുപോകാൻ വൈകിട്ടത്തെ സർവീസിന് എയർ ഇന്ത്യ ജംബോ വിമാനം എത്തിക്കും

MediaOne Logo

Web Desk

  • Published:

    14 March 2020 7:33 AM IST

കോവിഡ് 19; സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ യാത്രക്കാർ നെട്ടോട്ടമോടുന്നു
X

കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ യാത്രക്കാർ നെട്ടോട്ടമോടുന്നു. കൂടുതൽ യാത്രക്കാരെ കൊണ്ടുപോകാൻ വൈകിട്ടത്തെ സർവീസിന് എയർ ഇന്ത്യ ജംബോ വിമാനം എത്തിക്കും. ഇതിനിടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതും യാത്രക്കാരെ വലക്കുന്നു.

സ്വദേശികൾക്കും ഇഖാമയുള്ള വിദേശികൾക്കും സൗദിയിലേക്ക് മടങ്ങാനുള്ള 72 മണിക്കൂർ സമയ പരിധി ഇന്ന് അർദ്ധരാത്രി അവസാനിക്കാനിരിക്കെയാണ് വിമാന ടിക്കറ്റുകൾക്കായി യാത്രക്കാർ വലയുന്നത്. മിക്ക വിമാനങ്ങളും സീറ്റ് ലഭ്യമല്ലെന്നാണ് അറിയിക്കുന്നത്. അവസരം മുതലെടുത്ത് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി. ഏജന്റുമാർ ഇടപെട്ട് തോന്നിയ നിരക്ക് ഈടാക്കിയെന്നും സീറ്റുകൾ ഒഴിഞ്ഞു കിടന്നെന്നും യാത്രക്കാർ ആരോപിച്ചു.

ഇതിനിടെ ഇൻഡിഗോ , സ്പൈസ് ജെറ്റ് എന്നിവ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് ചാർട്ടേഡ് വിമാന സർവീസ് ഏർപ്പെടുത്തി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വൈകിട്ട് 5:30 നുള്ള സർവീസിന് എയർഇന്ത്യ ജംബോ വിമാനം എത്തിക്കും.

TAGS :

Next Story