‘’നാട്ടിലെത്തണം, ചികിത്സ തേടണം’’: എംബസിയുടെയും സര്‍ക്കാറിന്റെയും കനിവിനായി കാത്ത് സൌദിയില്‍, അര്‍ബുദ രോഗിയായ മലയാളി
ഹൗസ് ഡ്രൈവറായ ഇദ്ദേഹം അര്‍ബുദത്തിന് ചികില്‍സയിലായിരിക്കെ രാജ്യത്തുണ്ടായ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രി വിടേണ്ടി വന്നു.

കോവിഡിനെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ കാരണം നാടണയാന്‍ കഴിയാതെ സൗദിയിലെ ദമ്മാമില്‍ നരകയാതന അനുഭവിക്കുകയാണ് കൊല്ലം പുനലൂര്‍ സ്വദേശി. ഹൗസ് ഡ്രൈവറായ ഇദ്ദേഹം അര്‍ബുദത്തിന് ചികില്‍സയിലായിരിക്കെ രാജ്യത്തുണ്ടായ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രി വിടേണ്ടി വന്നു. ഇതോടെ മരുന്നും ചികില്‍സയും ലഭിക്കാതായി. താമസ രേഖയും മെഡിക്കല്‍ ഇന്‍ഷൂറന്‍സും ഇല്ലാത്തതിനാല്‍ തുടര്‍ ചികില്‍സക്കായി നാടണയാന്‍ കാത്ത് കഴിയുകയാണിപ്പോള്‍.
സ്‌പോണ്‍സര്‍ക്ക് കീഴില്‍ സ്വന്തമായി വാഹനം ഓടിച്ചാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെ ഒരു വര്‍ഷം മുമ്പാണ് ശരീരത്തില്‍ വൃണങ്ങള്‍ കണ്ട് തുടങ്ങിയത്. ഹൃദ്രോഗി കൂടിയായ ഇദ്ദേഹത്തിന് മറ്റനവധി രോഗങ്ങളും അലട്ടുന്നുണ്ട്. ഇതിനിടയില്‍ താമസ രേഖയുടെ കാലാവധിയും അവസാനിച്ചു.
എംബസിയോടും, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോടും തന്നെ ജീവനോടെ നാടണയാനും ചികില്‍സ തുടരാനും സഹായിക്കണമെന്നഭ്യര്‍ത്ഥിക്കുകയാണിദ്ദേഹം.
Adjust Story Font
16

