Quantcast

സൗദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 210 പേരെ ഇന്ന് ഇന്ത്യയിലെത്തിക്കും

മുപ്പത് മലയാളികളുള്‍പ്പടെയുള്ള സംഘത്തെയാണ് പ്രത്യേക വിമാനത്തില്‍ റിയാദില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിക്കുക

MediaOne Logo

Web Desk

  • Published:

    23 May 2020 2:37 AM GMT

സൗദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 210 പേരെ ഇന്ന് ഇന്ത്യയിലെത്തിക്കും
X

സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 210 പേരെ ഇന്ന് ഇന്ത്യയിലെത്തിക്കും. മുപ്പത് മലയാളികളുള്‍പ്പടെയുള്ള സംഘത്തെയാണ് പ്രത്യേക വിമാനത്തില്‍ റിയാദില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിക്കുക. ജോലിയും താമസ രേഖയില്ലാത്തതു കാരണം കഴിഞ്ഞ ജനുവരി മുതല്‍ സൗദി സുരക്ഷാ സേനയുടെ പിടിയിലായവരാണിവര്‍.

റിയാദ്, ദമ്മാം തര്‍ഹീലുകളില്‍ കഴിയുന്നവരെയാണ് ഹൈദരാബാദിലേക്ക് കൊണ്ടു വരുന്നത്. ഇതില്‍ 30-നടുത്ത് മലയാളികളുമുണ്ട്. റിയാദ് തര്‍ഹീലില്‍ നിന്നും 150 പേരും ദമാം തര്‍ഹീലില്‍ നിന്നും 60 പേരുമാണ് റിയാദ് വിമാനത്താവളം വഴി പുറപ്പെടുക. പ്രാദേശിക സമയം രാവിലെ ഒമ്പത് മണിക്കാണ് വിമാനം പുറപ്പെടുക. കഴിഞ്ഞ ജനുവരി മുതല്‍ തൊഴില്‍, താമസ രേഖകളില്ലാത്ത കുറ്റത്തിന് പിടിയിലായവരാണിവര്‍. സൗദി ഭരണകൂടമാണ് ഇവര്‍ക്കുള്ള യാത്രാ ചെലവ് വഹിക്കുക.

നാനൂറിലേറെ പേരാണ് വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളിലായി സൌദിയിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതാണ് സൌദിയില്‍ നിന്നും ഇവരെ നാട്ടിലെത്തിക്കുന്നത് വൈകാനിടയാക്കിയത്. വരും ദിനങ്ങളില്‍ ബാക്കിയുള്ളവരെ കൂടി നാട്ടിലെത്തിക്കും. ദമ്മാമിലുള്ളവരെ റിയാദിലെത്തിച്ചാകും യാത്ര. കോവിഡ് സാഹചര്യത്തില്‍ ജാമ്യം നല്‍കി പുറത്ത് വിട്ടവരും ഈ വിമാനത്തില്‍ യാത്ര ചെയ്യും.

TAGS :

Next Story