പി.പി.ഇ കിറ്റ് എന്ന നിർദേശം നേരത്തെ പ്രവാസികൾ മുന്നോട്ടുവെച്ചപ്പോള്‍ സർക്കാർ അംഗീകരിച്ചില്ല
ഒടുവില്‍ പിപിഇ കിറ്റ് എന്ന നിര്‍ദേശം സര്‍ക്കാരിന് സ്വീകരിക്കേണ്ടി വന്നു.

പിപിഇ കിറ്റ് ധരിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന നിര്‍ദേശം പ്രവാസികള്‍ നേരത്തെ സര്‍ക്കാരിന് മുന്നില്‍ വെച്ചെങ്കിലും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. സൌദിയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ മന്ത്രി കെ.ടി ജലീല്‍ തള്ളിക്കളഞ്ഞു. ഒടുവില്‍ പിപിഇ കിറ്റ് എന്ന നിര്‍ദേശം സര്‍ക്കാരിന് സ്വീകരിക്കേണ്ടി വന്നു.
വിമാനയാത്രക്ക് മുന്‍പ് കോവിഡ് പരിശോധന ഗള്‍ഫില്‍ പ്രായോഗികമല്ലെന്നും പിപിഇ കിറ്റുകള്‍ ധരിക്കലാണ് സാധ്യമായ വഴിയെന്നും പ്രവാസി സംഘടനകള്‍ തുടക്കം മുതലേ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഈ നിര്‍ദേശങ്ങളോട് നിഷേധാത്മക സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തിയത്. കഴിഞ്ഞ ദിവസം സൌദിയിലെ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി കെ.ടി ജലീല്‍ ഇതുസംബന്ധിച്ച നിര്‍ദേശം തള്ളിക്കളഞ്ഞു.
"എയര്‍പോര്‍ട്ടില്‍ രണ്ട് മൂന്ന് മണിക്കൂര്‍ മുന്‍പ് വരണം. കൂടാതെ മറ്റ് പരിശോധനകള്‍. സൌദിയില്‍ നിന്ന് നാട്ടിലെത്തുമ്പോഴേക്കും എട്ടും ഒന്‍പതും മണിക്കൂര്‍ പിപിഇ കിറ്റ് ഇട്ട് നില്‍ക്കേണ്ടിവരും. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമൊക്കെ പരിശീലനം കിട്ടിയതുകൊണ്ടാവും കഴിയുന്നത്. സാധാരണക്കാര്‍ക്ക് അത് പറ്റുമെന്ന് തോന്നുന്നില്ല"- എന്നാണ് കെ.ടി ജലീല്‍ പറഞ്ഞത്.
100 റിയാലിന് താഴെ മാത്രം ചെലവ് വരുന്ന പി.പി.ഇ കിറ്റ് എന്ന നിര്‍ദേശം കണ്ണടച്ചു തള്ളിക്കളഞ്ഞ സര്‍ക്കാരിന് ഒടുവില്‍ അതേവഴി തന്നെ തെരഞ്ഞെടുക്കേണ്ടി വന്നു.
Adjust Story Font
16

