ഹാജിമാര്‍ ഇന്ന് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കും; ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കം
അണമുറിയാതെ ഒഴുകുന്ന ജനസാഗത്തിന് പകരം അകലം പാലിച്ചാകും ഇത്തവണ ഹാജിമാര്‍ സഞ്ചരിക്കുക

ഹാജിമാരെത്തുന്നതിന് മുന്നോടിയായി ശൂന്യമാണ് ഹജ്ജിന്റെ പുണ്യ സ്ഥലങ്ങളെല്ലാം. ഇന്ന് അര്‍ധ രാത്രിയോടെ ഹാജിമാര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങും. അണുവിമുക്തമാക്കി അടച്ചിട്ട മേഖല നാളെ ഹാജിമാരെത്തുന്നതോടെ ചരിത്ര നിമിഷത്തിന് സാക്ഷിയാകും. അണമുറിയാതെ ഒഴുകുന്ന ജനസാഗത്തിന് പകരം അകലം പാലിച്ചാകും ഇത്തവണ ഹാജിമാര്‍ സഞ്ചരിക്കുക.
കര്‍മങ്ങള്‍ നടക്കുന്ന മേഖല പൂര്‍ണമായും അണുവിമുക്തമാക്കിയിട്ടുണ്ട്. ഹജ്ജിന് മുന്നോടിയായി ഹാജിമാരുടെ നാലു ദിവസത്തെ ക്വാറന്റൈന്‍ ഇന്ന് പൂര്‍ത്തിയാകും. മിനായിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി ഇഹ്റാമില്‍ പ്രവേശിക്കാനായി ഇന്ന് ഹാജിമാര്‍ നീങ്ങിത്തുടങ്ങും.
Next Story
Adjust Story Font
16

