സൗദി ജയിലില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി മുപ്പത്തിയൊന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചു
വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ 12 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് യാത്ര തിരിച്ചത്.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജയിലില്‍ കഴിഞ്ഞിരുന്ന മുപ്പത്തിയൊന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ 12 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇന്ന് യാത്ര തിരിച്ചത്. ദമ്മാമില്‍ നിന്നും വന്ദേഭാരത് മിഷനു കീഴിലുള്ള ഇന്‍ഡിഗോ വിമാനത്തിലാണിവര്‍ കണ്ണൂരിലേക്ക് യാത്രയായത്.
കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 31 പേരാണ് ഇന്ന് നാട്ടിലേക്ക് തിരിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് സൗദിയില്‍ നിന്നും ജയില്‍ മോചിതര്‍ നാട്ടിലേക്ക് മടങ്ങുന്നത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്നവരാണിവര്‍. സംഘത്തിലുള്ളവരില്‍ 12 പേര്‍ മലയാളികളാണ്. ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് യാത്രക്കുള്ള അന്തിമ അനുമതി കരസ്ഥമാക്കിയത്. സ്വന്തമായി ടിക്കറ്റ് തുക കണ്ടെത്തി അടച്ചവരാണ് ആദ്യ ഘട്ടത്തില്‍ യാത്രയായത്. ദമ്മാമില്‍ നിന്നും വെകിട്ട് കണ്ണൂരിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് മുപ്പത്തിയൊന്ന് പേരും യാത്രയായത്.
നൂറ്റിയമ്പത്തോളം ഇന്ത്യക്കാരാണ് ഇനി ദമ്മാമിലെ ജയിലുകളില്‍ ഇത്തരത്തില്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് നാടണയാന്‍ കാത്തിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ യാത്രാ സൌകര്യം ലഭിക്കുന്നതോടെ ഇവര്‍ക്കൂ കൂടി നാടണയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിപ്പോള്‍.
Adjust Story Font
16

