യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചു
ചരിത്ര നിമിഷമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു

യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചു. വൈറ്റ് ഹൌസില്‍ നടക്കുന്ന ചടങ്ങിൽ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ചു. കരാര്‍ ഒപ്പിടുന്നതിനെതിരെ വൈറ്റ് ഹൌസിന് മുന്നില്‍ പ്രതിഷേധം നടക്കുകയാണ്. കൂടുതല്‍ അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി സഹകരിക്കാന്‍ തയ്യാറാകണമെന്ന് ട്രംപ്ആവശ്യപ്പെട്ടു. ഇസ്രായേലുമായി നയതന്ത്ര ബന്ധം രൂപപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് യു.എ.ഇ വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രി പ്രതികരിച്ചു. ചരിത്ര നിമിഷമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു.
Next Story
Adjust Story Font
16

