Quantcast

ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ച് സൗദി

സൗദിയുടെ ഉത്തരവ് വന്ദേ ഭാരത് വിമാന സർവീസുകളെയും ബാധിക്കും.

MediaOne Logo

  • Published:

    23 Sep 2020 10:30 AM GMT

ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ച് സൗദി
X

ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിർത്തി വെച്ചു. സൗദി വ്യോമയാന അതോറിറ്റി വിമാനക്കമ്പനികൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നല്‍കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സർവീസുകൾ ഉണ്ടാവില്ല. സൗദിയുടെ ഉത്തരവ് വന്ദേ ഭാരത് വിമാന സർവീസുകളെയും ബാധിക്കും.

ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് . ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിര്‍ത്തുന്നത് എന്ന് സൗദി അറേബ്യ വ്യക്തമാക്കി.

മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിക്കാൻ പാടില്ല. രാജ്യത്തെ് ജോലിചെയ്യുന്ന മുപ്പത്തി രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇതോടെ പ്രയാസത്തിലായത്. സര്‍ക്കാരിന്‍റെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് യാത്ര വിലക്കില്ല. ഇന്ത്യക്ക് പുറമെ അര്‍ജന്റീന, ബ്രസീല്‍ രാജ്യങ്ങള്‍ക്കും സൗദി അറേബ്യ ഇത്തരത്തില്‍ വിമാന യാത്ര വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്‌.

TAGS :

Next Story