സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രൊമോഷന്‍ സെയില്‍സിന് തുടക്കമായി..
നവംബര്‍ പതിനൊന്നിന് ആരംഭിച്ച മേള ഈ മാസം ഇരുപത്തിയൊന്ന് വരെ നീണ്ട് നില്‍ക്കും.

സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രൊമോഷന്‍ സെയില്‍സിന് തുടക്കമായി. എല്ലാ തരം ഉല്‍പന്നങ്ങളും അഞ്ച്, പത്ത്, ഇരുപത് റിയാല് നിരക്കിൽ ലഭ്യമാക്കിയാണ് വില്‍പ്പന. ഇന്നലെ മുതല്‍ തുടക്കം കുറിച്ച ഡിസ്‌കൗണ്ട് മേള പത്ത് ദിവസം നീണ്ട് നില്‍ക്കും. സൗദിയിലെ എല്ലാ ശാഖകളിലും പ്രെമോഷന്‍ സെയില്‍സ് ലഭ്യമായിരിക്കും.
ഗുണമേന്‍മയുള്ള ബ്രാന്‍ഡഡ് കമ്പനി ഉള്‍പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ഗ്രോസറി, ഫ്രഷ് ഫുഡ് ഐറ്റങ്ങളുടെ വന്‍ ശേഖരവും വിലക്കുറവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ്, ഗാര്‍മെന്റ്‌സ്, ടോയ്‌സ്, ഹൗസ്‌ഹോള്‍ഡ്‌സ്, കിച്ചന്‍ ഐറ്റംസ് തുടങ്ങിയവയും വിലക്കിഴിവിന്റെ ഭാഗമാണ്. വിലക്കുറവിന് പുറമേ നിരവധി കമ്പനികളുടെ വിവിധ ബ്രാന്റുകളും, വിവിധ ഡിസൈനുകളിലുള്ള നിരവധി സെലക്ഷനുകളും മേളയുടെ പ്രത്യേകതയാണ്. നവംബര്‍ പതിനൊന്നിന് ആരംഭിച്ച മേള ഈ മാസം ഇരുപത്തിയൊന്ന് വരെ നീണ്ട് നില്‍ക്കും.
Adjust Story Font
16

