Quantcast

എണ്ണ വില വർധിക്കാത്ത സാഹചര്യം: ഉത്പാദന നിയന്ത്രണം തുടരുമെന്ന് സൗദി ഊർജ മന്ത്രി

എണ്ണോത്പാദക രാജ്യങ്ങളും അവരുടെ കൂട്ടായ്മയും ചേർന്നാണ് നിലവിൽ എണ്ണോത്പാദനം നിയന്ത്രിക്കുന്നത്.

MediaOne Logo

  • Published:

    14 Nov 2020 7:09 AM IST

എണ്ണ വില വർധിക്കാത്ത സാഹചര്യം: ഉത്പാദന നിയന്ത്രണം  തുടരുമെന്ന് സൗദി ഊർജ മന്ത്രി
X

എണ്ണ വിലയിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ ഉത്പാദന നിയന്ത്രണം രണ്ടായിരത്തി ഇരുപത്തി രണ്ട് അവസാനം വരെ തുടരും. ഇക്കാര്യത്തിൽ ഉത്പാദക രാഷ്ട്രങ്ങൾ തമ്മിൽ ധാരണയുണ്ടെന്ന് സൗദി ഊർജ മന്ത്രി പറഞ്ഞു. ശരാശരി നാൽപത് ഡോളറാണ് ക്രൂഡോയലിന് ഇപ്പോൾ വില. എണ്ണോത്പാദക രാജ്യങ്ങളും അവരുടെ കൂട്ടായ്മയും ചേർന്നാണ് നിലവിൽ എണ്ണോത്പാദനം നിയന്ത്രിക്കുന്നത്. വില കുറയാതിരിക്കാൻ തുടരുന്ന നിയന്ത്രണം അടുത്ത വർഷം വരെ തുടരാനായിരുന്നു പദ്ധതി. എന്നാൽ 2022വരെ ഉത്പാദന നിയന്ത്രണം നീട്ടാനാണ് ശ്രമം.

നിലവിൽ ശരാശരി നാൽപത് ഡോളറാണ് ക്രൂഡ് ഓയിൽ വില. കുറഞ്ഞ നിരക്കിൽ എണ്ണ വില തുടരുന്നത് ഉത്പാദക രാഷ്ട്രങ്ങൾക്കിടയിലും ആശങ്ക സൃഷ്ടിച്ചിരുന്നു. എണ്ണ പ്രധാന വരുമാനമായ രാജ്യങ്ങളെല്ലാം ഇതര വരുമാനം വർധിപ്പിക്കാനാണ് ഇപ്പോൾ ശ്രമം. കോവിഡ് വാക്സിൻ കണ്ടെത്തിയാലും എണ്ണ വില മെച്ചപ്പെടും. എങ്കിലും വാക്സിൻ കണ്ടെത്തുന്നതും പെട്ടെന്ന് വില വർധനയുണ്ടാകില്ലെന്നാണ് എണ്ണോത്പാദക രാഷ്ട്രങ്ങൾ കരുതുന്നത്. ഇതിനാൽ തന്നെ ഉത്പാദന നിയന്ത്രണം തുടരും. താൽക്കാലികമായെങ്കിലും വില നിയന്ത്രണത്തിന് ഇത് സഹായിക്കുമെന്നാണ് ഉത്പാദന രാഷ്ട്രങ്ങുടെ പ്രതീക്ഷ.

TAGS :

Next Story