സൗദി എംബസി വെടിവെപ്പിന് പിന്നില്‍ തീവ്രവാദികളെന്ന് നെതര്‍ലാന്‍ഡ്‌സ് പ്രൊസിക്യൂഷന്‍
കഴിഞ്ഞയാഴ്ചയാണ് ഹേഗിലെ സൗദി എംബസിക്ക് എംബസിക്ക് നേരെ അഞ്ജാതന്‍ വെടിയുതിര്‍ത്തത്..

നെതര്‍ലാന്‍ഡിലെ ഹേഗില്‍ സൗദി എംബസിക്ക് നേരെയുണ്ടായ വെടിവെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധമെന്ന് നെതര്‍ലാന്‍ഡ്‌സ് പ്രൊസിക്യൂഷന്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല്‍പ്പത് കാരനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതിയുടെ തീവ്രവാദബന്ധം പ്രൊസിക്യൂഷന്‍ വെളിപ്പെടുത്തിയത്. താന്‍ വിശ്വസിക്കുന്ന തീവ്രചിന്താഗതി അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതി എംബസി ആക്രമണം നടത്തിയതെന്ന് വ്യക്തമായതായും പ്രൊസിക്യൂട്ടര്‍ പറഞ്ഞു. ആക്രണത്തിന് പിന്നിലുള്ള കൂടുതല്‍ ഗൂഡാലോചനകളും പദ്ധതികളും കണ്ടെത്തുന്നതിനുള്ള തുടരന്വേഷണം പുരോഗമിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ഹേഗിലെ സൗദി എംബസിക്ക് എംബസിക്ക് നേരെ അഞ്ജാതന്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഏറ്റിട്ടില്ല. വെടിവെപ്പില്‍ എംബസി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആക്രമണത്തെ അപലപിച്ച സൗദി എംബസി നെതര്‍ലാന്‍ഡ്‌സിലെ സൗദി പൗരന്‍മാരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവെപ്പ് ഗൗരവമായി കാണുന്നുവെന്നും സൗദി അധികൃതരുമായി ബന്ധം പുലര്‍ത്തി വിവരങ്ങള്‍ കൈമാറി വരികയാണെന്നും ഡച്ച് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി അറേബ്യയും പ്രതികരിച്ചു.
Adjust Story Font
16

