Quantcast

സൗദിയിൽ വിന്റർ പ്രോഗ്രാമുകളിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഉംറ ചെയ്യാൻ അനുമതി ലഭിക്കും

സൗദി ടൂറിസം അതോറിറ്റി വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്..

MediaOne Logo

  • Published:

    18 Nov 2020 7:36 AM IST

സൗദിയിൽ വിന്റർ പ്രോഗ്രാമുകളിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഉംറ ചെയ്യാൻ അനുമതി ലഭിക്കും
X

സൗദിയിൽ വിന്റർ പ്രോഗ്രാമുകളിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഉംറ ചെയ്യാൻ അനുമതി നൽകുമെന്ന് സൗദി ടൂറിസം മന്ത്രാലയം. ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിൽ ഉംറക്കെത്തുന്നവർക്ക്, ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് അനുമതി നൽകുന്ന പദ്ധതി നേരത്തെ മന്ത്രാലയം പ്രഖ്യാപിച്ചതാണ്. ഇതിന് പിറകെയാണ് ഇപ്പോൾ ടൂറിസം അതോറിറ്റിക്ക് കീഴിൽ വിന്റർ പ്രോഗ്രാമുകളിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഉംറ പാക്കേജുകൾ അനുവദിക്കുവാൻ നീക്കമാരംഭിച്ചത്.

ഹജ്ജ് ഉംറ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി പ്രാവർത്തികമാകുന്നതോടെ ടൂറിസം വിസയിലെത്തുന്നവർക്ക് ഉംറ തീർത്ഥാടനം അനുവദിക്കും. കൂടാതെ രാജ്യത്ത് നടക്കുന്ന വിവിധ സീസൺ പരിപാടികളിൽ സംബന്ധിക്കുന്നതിനും, ചരിത്ര പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും അനുമതി നൽകും. സൗദി വിന്റർ സീസൺ ഉടൻ ആരംഭിക്കുന്നത് സംബന്ധിച്ച് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക.

TAGS :

Next Story