സൗദി അരാംകോയുടെ തെക്ക് പടിഞ്ഞാറൻ മേഖലയായ ജീസാനിൽ എണ്ണ വിതരണം തടസ്സപ്പെട്ടു
പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിച്ച് വരുന്നതായി സൗദി അരാംകോ അറിയിച്ചു.

സൗദി അരാംകോയുടെ ജീസാനിലെ പംബിംഗ് സ്റ്റേഷനിൽ സാങ്കേതിക തകരാർ മൂലം എണ്ണ വിതരണം തടസ്സപ്പെട്ടു. ഇതിനെ തുടർന്ന് മേഖലയിലെ പല പെട്രോൾ സ്‌റ്റേഷനുകളിലും എണ്ണ വിതരണത്തിൽ തടസ്സം നേരിട്ടു. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിച്ച് വരുന്നതായി സൗദി അരാംകോ അറിയിച്ചു.
സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്ന് വരുന്നത്. സാങ്കേതിക വിദഗ്ധരും ഉദ്യോഗസ്ഥരും മുഴുസമയവും ഇതിനായി പ്രവർത്തിച്ചുവരുന്നു. മേഖലയിൽ എണ്ണ വിതരണം പൂർണ്ണമായും തടസ്സപെടാതിരിക്കുവാനുള്ള ക്രമീകരണങ്ങൾ നടത്തിയതായും, വൈകാതെ തന്നെ വിതരണം പൂർണ്ണതോതിലാകുമെന്നും സൗദി അരാംകോ വ്യക്തമാക്കി. സാങ്കേതിക തകരാറുകൾ സംഭവിക്കുവാനുണ്ടായ കാരണം പിന്നീട് വ്യക്തമാക്കുമെന്നും കമ്പനി അറിയിച്ചു.
Next Story
Adjust Story Font
16

