സ്വദേശിവത്ക്കരണം; സൗദിയിൽ ജോലിയില്‍ പ്രവേശിച്ച വനിതകളുടെ എണ്ണം ഇരട്ടിയായി
വ്യവസായ മേഖലയിൽ മാത്രം 120 ശതമാനം ഇരട്ടി വർധനവാണ് വനിതാ ജോലിക്കാരുടെ എണ്ണത്തിലുണ്ടായത്

സൗദിയിൽ സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി ജോലിയിൽ പ്രവേശിച്ച വനിതകളുടെ എണ്ണം ഇരട്ടിയായി. വ്യവസായ മേഖലയിൽ മാത്രം 120 ശതമാനം ഇരട്ടി വർധനവാണ് വനിതാ ജോലിക്കാരുടെ എണ്ണത്തിലുണ്ടായത്. സൗദിയിലുടനീളം സർക്കാർ മേഖലയിലും വനിതാ പ്രാതിനിധ്യം വർധിച്ചിട്ടുണ്ട്. രാജ്യത്തെ സുരക്ഷയും സ്ത്രീകൾക്കുള്ള ഭരണകൂടത്തിന്‍റെ കരുതലും വനിതാശാക്തീകരണത്തിന് സഹായിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സൗദി വനിതകളുടെ എണ്ണം ഒരു വര്‍ഷത്തിനകമാണ് ഇരട്ടിയിയായത്. 2019 ആരംഭത്തില്‍ 7860 വനിതകളാണ് വ്യവസായ രംഗത്ത് ജോലിക്കുണ്ടായിരുന്നത്. ഈ വർഷം മാര്‍ച്ചോടെ അത് 17000 ആയി ഉയര്‍ന്നു. സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്റ് ടെക്‌നിക്കല്‍ സോണ്‍സ് അഥവാ മൊഡോന്‍ അധികൃതരാണ് കണക്ക് പുറത്ത് വിട്ടത്. വനിതാ ജീവനക്കാരുടെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതടക്കമുള്ള പദ്ധതികളും വാഹന സൗകര്യവും സൗദി അറേബ്യ ഒരുക്കിയിരുന്നു. സൗദി രാജാവിനും കിരീടാവകാശിക്കും കീഴിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അതിവേഗത്തിലാണ് സൗദിയിലെ തൊഴിൽ മേഖലയിൽ വനിതകൾ ഇടം പിടിച്ചത്. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ഉന്നത ജോലികളിൽ സ്ത്രീകൾ വർധിച്ചു. രാജ്യത്ത് വനിതകൾക്കുള്ള സുരക്ഷിത സാഹചര്യവും ഭരണകൂട പിന്തുണയും കാര്യങ്ങൾ എളുപ്പമാക്കി. വനിതകൾക്ക് മാത്രമായി വനിതകളുടെ കീഴിലുള്ള ടാക്സി സർവീസും രാജ്യത്തുണ്ട്.
വനിതാ പൊലീസും രംഗത്തിറങ്ങിയത് കൂടുതൽ ആത്മവിശ്വാസം സ്ത്രീകൾക്ക് നൽകിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാത്രി ഷിഫ്റ്റിലടക്കം ജോലി ചെയ്യാൻ പാകത്തിലുള്ള അന്തരീക്ഷം രാജ്യത്തെ തൊഴിൽ മേഖലയിൽ സൃഷ്ടിച്ചിട്ടുണ്ട്. അതിവേഗത്തിൽ പരാതികളിൽ നടപടിയുണ്ടാകുന്നതും സ്ത്രീശാക്തീകരണത്തെ സഹായിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്നത് റിയാദിലാണ്. ജിദ്ദ, ദമ്മാം നഗരങ്ങളാണ് തൊട്ടു പിറകിൽ. ഉന്നത വിദ്യാഭ്യാസം നേടുന്ന കണക്കിലും സ്ത്രീകളാണ് മുന്നിൽ.
Adjust Story Font
16

