Quantcast

സൗദിയിൽ അക്കൗണ്ടിംഗ്, ഐടി, എന്‍ജിനീയറിംഗ് മേഖലകളില്‍ സ്വദേശിവത്കരണം

നിലവിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികൾക്കും തൊഴിൽ നഷ്ടപ്പെടുന്നുണ്ട്.

MediaOne Logo

  • Published:

    18 Dec 2020 8:19 AM IST

സൗദിയിൽ അക്കൗണ്ടിംഗ്, ഐടി, എന്‍ജിനീയറിംഗ് മേഖലകളില്‍ സ്വദേശിവത്കരണം
X

സൗദിയിൽ അക്കൗണ്ടിംഗ്, ഐടി, എന്‍ജിനീയറിംഗ് എന്നീ മേഖലകളില്‍ സ്വദേശിവത്കരണം അടുത്ത വർഷം ശക്തമാക്കും. നിശ്ചിത ശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ച് സൗദികളെ നിയമിക്കാനാണ് ശ്രമം. നിലവിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികൾക്കും തൊഴിൽ നഷ്ടപ്പെടുന്നുണ്ട്.

2021ലെ ബജറ്റില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഏഴ് കാര്യങ്ങളിലൊന്ന് 1.15 ലക്ഷം സൗദികൾക്ക് തൊഴിൽ കണ്ടെത്തുകയാണ്. 12 ശതമാനത്തോളമാണ് സൗദിയിലെ തൊഴിലില്ലായ്മ നിരക്ക്. ഇത് കുറക്കുകയാണ് ലക്ഷ്യം. സൗദി ജനതയിൽ ഉന്നത വിദ്യാഭ്യാസം നേടിയവരിൽ കൂടുതൽ പേർക്കും ആഗ്രഹം അക്കൗണ്ടിംഗ്, ഐടി, എന്‍ജിനീയറിംഗ്, ടൂറിസം മേഖലകളാണ്. അടുത്തിടെ നടന്ന സർവേയിൽ ഇക്കാര്യം കാണിച്ചിരുന്നു. ഇതു കൂടി പരിഗണിച്ച് അക്കൗണ്ടിംഗ്, ഐടി, എന്‍ജിനീയറിംഗ് മേഖലയിൽ യോഗ്യരായവർക്കെല്ലാം ജോലി കണ്ടെത്താനാണ് സ്വദേശിവത്കരണം. ഇതു പ്രകാരം നിശ്ചിത ശതമാനം സ്വദേശിവത്കരണം ഈ മേഖലയിൽ പ്രഖ്യാപിക്കും.

തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് പദ്ധതി. ഇവർക്ക് മതിയായ പരിശീലനം നൽകാൻ അക്കാദമിയും സ്ഥാപിക്കും. കോവിഡിന് പിന്നാലെ പലയിടത്തും പദ്ധതികൾ പുനരാരംഭിച്ചപ്പോൾ സ്വദേശികൾക്കാണ് സ്ഥാപനങ്ങൾ മുൻതൂക്കം നൽകുന്നത്. ഇത് പ്രവാസികൾക്കും തൊഴിൽ നഷ്ടമുണ്ടാക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി നീങ്ങുന്നതോടെ കൂടുതൽ തൊഴിലവസരങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

TAGS :

Next Story