Quantcast

സൗദി സ്റ്റോക്ക് മാര്‍ക്കറ്റില്‍ തിരിമറി; പതിനൊന്ന് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്.

MediaOne Logo

  • Published:

    25 Dec 2020 7:16 AM IST

സൗദി സ്റ്റോക്ക് മാര്‍ക്കറ്റില്‍ തിരിമറി; പതിനൊന്ന് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ
X

സൗദി സ്റ്റോക്ക് മാര്‍ക്കറ്റില്‍ തിരിമറി നടത്തിയ പതിനൊന്ന് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. കമ്പനികളുടെ ഓഹരി വില വര്‍ധിപ്പിക്കുന്നതിന് വ്യാജ പര്‍ച്ചേസ് ഓര്‍ഡറുകള്‍ ഇഷ്യു ചെയ്തുവെന്നാണ് ഇവര്‍ക്കെതിരായി കണ്ടെത്തിയ കുറ്റം.

കുറ്റകൃത്യത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന പതിനൊന്ന് പേര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇവര്‍ കഴിഞ്ഞ പതിനൊന്ന് മാസങ്ങളായി തിരിമറി നടത്തി വരികയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രണ്ട് പ്രമുഖ കമ്പനികളുടെ ഓഹരികളിലാണ് തിരിമറി നടത്തിയത്. ഓഹരി വില ഉയര്‍ത്തുന്നതിന് കമ്പനിയുടെ പര്‍ച്ചേസ് ഓര്‍ഡറുകള്‍ വ്യാജമായി എന്റര്‍ ചെയ്താണ് വ്യാപാരം നടത്തിയത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ ഒരു കമ്പനിയുടെ ഓഹരി മൂല്യം 1106 ശതമാനം വരെ ഉയര്‍ന്നിരുന്നു. 18.44 റിയാലായിരുന്ന ഓഹരി മൂല്യം 222.4 റിയാലിലേക്ക് ഉയര്‍ന്നു. രണ്ടാം കമ്പനിയുടെ ഓഹരി മൂല്യവും 224 ശതമാനം വരെ വര്‍ധിച്ചു.

ഓഹരി വിപണിയിലെ തട്ടിപ്പുകള്‍ക്കെതിരെ നിരാക്ഷണം ശക്തമാക്കി വരുന്നതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശനം നടപടി സ്വീകരിക്കുമെന്നും സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേസിലെ അന്തിമ വിധി വരുന്ന മുറക്ക് പ്രതികളുടെ പേര് വിവരങ്ങള്‍ കൂടി പരസ്യപ്പെടുത്തുമെന്നും അതോറിറ്റി അറിയിച്ചു.

TAGS :

Next Story