Quantcast

നിതാഖാത്ത്: സൗദിയില്‍ ‍ സ്വദേശിവല്‍ക്കരണ തോത് ഗണ്യമായി വര്‍ധിച്ചതായി സര്‍ക്കാര്‍

ധനകാര്യ ഇന്‍ഷുറന്‍സ് മേഖലകളിലാണ് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചത്.

MediaOne Logo

  • Published:

    25 Dec 2020 9:04 AM IST

നിതാഖാത്ത്: സൗദിയില്‍ ‍ സ്വദേശിവല്‍ക്കരണ തോത് ഗണ്യമായി വര്‍ധിച്ചതായി സര്‍ക്കാര്‍
X

നിതാഖാത്ത് നടപടികളിലൂടെ സൗദിയിൽ സ്വദേശിവല്‍ക്കരണ തോത് ഗണ്യമായി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് ഫണ്ടാണ് പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. നിതാഖാത്ത് നടപടികള്‍ മുഖേന സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യകമതാക്കുന്നു. ധനകാര്യ ഇന്‍ഷുറന്‍സ് മേഖലകളിലാണ് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചത്.

നിലവില്‍ 21.54 ശതമാനം സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 20.4 ശതമാനമായിരുന്നു. ധനകാര്യ ഇന്‍ഷൂറന്‍സ് മേഖലയിലാണ് പോയ വര്‍ഷത്തിൽ ഏറ്റവും കൂടുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലായത്. ഈ മേഖലയിലെ വളര്‍ച്ചാ നിരക്ക് 83.5 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രവിശ്യാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത് കിഴക്കന്‍ മേഖലയിലാണ്. 25.2 ശതമാനം. സ്വകാര്യ മേഖലയിലെ എഞ്ചിനീയറിംഗ് രംഗത്തും 20 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ ഈയിടെ സൗദി ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ട്. 7000 എഞ്ചിനീയറിംഗ് തസ്തികകൾ സ്വദേശികള്‍ക്കായി മാറ്റിവക്കാനാണ് ഹ്യൂമണ്‍ റിസോഴ്സ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. 34.8 ദശലക്ഷം ജനസംഖയുള്ള സൗദിയില്‍ 10.5 ദശലക്ഷം പേര്‍ വിദേശികളാണ്.

TAGS :

Next Story